ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം
Monday, August 3, 2020 10:01 PM IST
നെ​ടു​ങ്ക​ണ്ടം: ക​രാ​ർ നി​യ​മ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന അ​ടി​യ​ന്ത​ര യോ​ഗം വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ച്ചു. ക​രാ​ർ പു​തു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​വും പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച് മു​ൻ​പോ​ട്ടു പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ഭ​ര​ണ​സ​മി​തി​യും അ​റി​യി​ച്ച​തോ​ടെ ത​ർ​ക്കം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ൻ​ആ​ർ​ഇ​ജി സ്കീ​മി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ എ​ഇ ആ​യി ജോ​ലി​ചെ​യ്യു​ന്ന വ്യ​ക്തി​യെ അ​കാ​ര​ണ​മാ​യി പി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം. എ​ഇ ആ​യി എ​ട്ട​ര വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്തു​വ​രു​ന്ന വ്യ​ക്തി ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ ഭാ​ര്യ​യാ​ണ്. രാ​ഷ്ട്രീ​യ ല​ക്ഷ്യം​വ​ച്ചാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ഇ​വ​രെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം.
ഇ​വ​ര​ട​ക്കം എ​ൻ​ആ​ർ​ഇ​ജി സ്കീ​മി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന അ​ഞ്ചു​പേ​രു​ടെ ക​രാ​ർ പു​തു​ക്കു​ന്നി​ല്ലെ​ന്നും നി​യ​മ​പ്ര​കാ​രം പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച് അ​ഭി​മു​ഖം ന​ട​ത്തി നി​യ​മ​നം ന​ട​ത്തു​മെ​ന്നു​മാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ നി​ല​പാ​ട്. ക​രാ​ർ പു​തു​ക്കാ​തെ ജോ​ലി​യി​ൽ​നി​ന്നും പി​രി​യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ ന​ൽ​കി ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി പ​റ​യു​ന്ന​ത്.