ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ട​സം നി​ൽ​ക്കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി
Sunday, August 2, 2020 10:01 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി​യി​ലെ വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​നു കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ട​സം​നി​ൽ​ക്കു​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.
ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ട​പെ​ട്ട് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി​യു​ടെ ആ​രോ​പ​ണം.വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
പ​ഞ്ചാ​യ​ത്തി​ന് മു​ൻ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യും സി​ഡി​എ​സി​ന്‍റെ പ​ച്ച​ക്ക​റി ച​ന്ത​യും അ​ട​ക്കം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി പൊ​ളി​ച്ചു​നീ​ക്കി​യ​ത്.
എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ട​പെ​ട്ട് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം​ന​ൽ​കാ​നാ​ണ് സി​പി​എം നീ​ക്കം.
എ​ന്നാ​ൽ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പെ​ട്ടു ത​ൽ​ക്കാ​ലം പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റേത്.