പ്ല​സ്ടു: ജി​ല്ല​യി​ൽ 85.49 ശ​ത​മാ​നം വി​ജ​യം
Wednesday, July 15, 2020 10:01 PM IST
തൊ​ടു​പു​ഴ: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ജി​ല്ല​യ്ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ജ​യ​ശ​ത​മാ​ന​വും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഇ​ക്കു​റി വ​ർ​ധ​ന​യു​ണ്ടാ​യി. 85.49 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത് 84.24 ശ​ത​മാ​ന​മാ​യി​രു​ന്നു.
ഇ​ത്ത​വ​ണ 670 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​പ്പോ​ൾ മു​ൻ​വ​ർ​ഷ​മി​ത് 496 ആ​യി​രു​ന്നു. അ​ഞ്ചു​സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. ഒ​രു വി​ദ്യാ​ർ​ഥി മാ​ത്രം തോ​റ്റ​തി​നാ​ൽ അ​ഞ്ചു സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​ശ​ത​മാ​നം വി​ജ​യം ന​ഷ്ട​മാ​യി.
ജി​ല്ല​യി​ൽ 13 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഫു​ൾ​മാ​ർ​ക്ക് നേ​ടി. ഇ​ക്കു​റി ജി​ല്ല​യി​ലെ 80 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 10,890 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 9,310 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.
ടെ​ക്നി​ക്ക​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 133 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 109 പേ​ർ വി​ജ​യി​ച്ചു.81.95 ശ​ത​മാ​ന​മാ​ണ് വി​ജ​യം.​ഒ​രു വി​ദ്യാ​ർ​ഥി​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് ല​ഭി​ച്ചു.​ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 645 വി​ദ്യാ​ർ​ഥി​ക​ളി​ൽ 323 പേ​ർ വി​ജ​യി​ച്ചു.50.08 ശ​ത​മാ​ന​മാ​ണ് വി​ജ​യം.​വി​എ​ച്ച്എ​സ്ഇ​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 800 പേ​രി​ൽ 607 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി.75.88 ശ​ത​മാ​ന​മാ​ണ് വി​ജ​യം.

അ​ഞ്ചു സ്കൂ​ളു​ക​ൾ​ക്ക്
നൂ​റു​മേ​നി

തൊ​ടു​പു​ഴ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ അ​ഞ്ചു സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. മൂ​ല​മ​റ്റം ഇ​എം​എ​ച്ച്എ​സ്എ​സ്, കു​മ​ളി സെ​ന്‍റ് തോ​മ​സ് ഇ​എം​എ​ച്ച്എ​സ്എ​സ്, തൊ​ടു​പു​ഴ ഡി​പോ​ൾ ഇ​എം​എ​ച്ച്എ​സ്എ​സ്, ചി​ന്ന​ക്ക​നാ​ൽ ഗ​വ. എ​ച്ച്എ​സ്എ​സ്, പീ​രു​മേ​ട് ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ എ​ച്ച്എ​സ്എ​സ് എ​ന്നീ സ്കൂ​ളു​ക​ളാ​ണ് നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്.

എ ​പ്ല​സി​ൽ
ക​രി​മ​ണ്ണൂ​ർ സ്കൂ​ൾ
ജി​ല്ല​യി​ൽ ഒ​ന്നാം
സ്ഥാ​ന​ത്ത്

തൊ​ടു​പു​ഴ: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​വും സം​സ്ഥാ​ന ത​ല​ത്തി​ൽ ആ​റാം സ്ഥാ​ന​വും നേ​ടി. ഇ​വി​ടെ 82 കു​ട്ടി​ക​ളാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത്. മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ 1200-ൽ 1200 ​മാ​ർ​ക്കും നേ​ടി അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. 344 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 338 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത​നേ​ടി.