ആ​ന​ക്കു​ള​ത്ത് കാ​ട്ടാ​ന ശ​ല്യ​ത്തി​ന് അ​റു​തി​യി​ല്ല; പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ
Tuesday, July 14, 2020 10:04 PM IST
മാ​ങ്കു​ളം: നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന കാ​ട്ടാ​ന ശ​ല്യം​മൂ​ലം പൊ​റു​തി​മു​ട്ടു​ക​യാ​ണ് ആ​ന​ക്കു​ള​ത്തെ ക​ർ​ഷ​ക​ർ. സ​മീ​പ​നാ​ളി​ൽ 60-ഓ​ളം ക​ർ​ഷ​ക​രു​ടെ ഏ​ക്ക​ർ​ക​ണ​ക്കി​നു സ്ഥ​ല​ത്തെ കൃ​ഷി ന​ശി​പ്പി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.
കാ​ട്ടാ​ന​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഡി​എ​ഫ്ഒ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി​യും കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലെ​ത്തി കൃ​ഷി ന​ശി​പ്പി​ച്ചു.
ആ​ന​ക്കു​ളം, ക​വി​ത​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ​മീ​പ​നാ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം തെ​ങ്ങ്, ക​മു​ക്, വാ​ഴ, കൊ​ടി, ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.
ക​വി​ത​ക്കാ​ട് പ്ര​ദേ​ശ​ത്ത് കോ​യി​ക്ക​ൽ ജ​യിം​സി​ന്‍റെ 200-ാളം ​കു​രു​മു​ള​ക് ചെ​ടി​ക​ൾ ന​ശി​പ്പി​ച്ച​തി​നു​പു​റ​മെ പു​ര​യി​ട​ത്തി​ലെ ഷെ​ഡും ത​ക​ർ​ത്തു. വി​നോ​ദ് ക​ട​പ്ലാ​ക്ക​ൽ, സ​ജി താ​ന്നി​ക്ക​ൽ എ​ന്നി​വ​രു​ടെ പു​ര​യി​ട​ത്തി​ൽ കൃ​ഷി ചെ​യ്തി​രു​ന്ന വാ​ഴ, ക​പ്പ, ആ​ന​ക്കു​ളം ഭാ​ഗ​ത്ത് മോ​നി ആ​ദു​കു​ഴി​യി​ലി​ന്‍റെ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു.
ഒ​രാ​ഴ്ച​മു​ന്പ് പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി നി​ര​വ​ധി​പ്പേ​രു​ടെ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ക​ർ​ഷ​ക​നാ​യ പോ​ൾ വെ​ള്ളാ​ങ്ക​ൽ മാ​ങ്കു​ളം വി​രി​പാ​റ​യി​ലെ ഡി​എ​ഫ്ഒ ഓ​ഫീ​സി​നു​മു​ന്നി​ൽ ഒ​റ്റ​യാ​ൾ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പു​റ​മെ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​ക്കു​ളം റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ന​ട​ത്തി.
പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഡി​എ​ഫ്ഒ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്താ​ൻ വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.
വി​ദ​ഗ്ധ സം​ഘം സ്ഥ​ല​ത്തെ​ത്തി വ​ന​ത്തി​ലെ ര​ണ്ടു​കി​ലോ​മീ​റ്റ​ർ ഉ​ൾ​ഭാ​ഗ​ത്തേ​ക്ക് ആ​ന​ക​ളെ തു​ര​ത്തി​യോ​ടി​ച്ചെ​ങ്കി​ലും ഒ​രാ​ഴ്ച പി​ന്നി​ട്ട​തോ​ടെ വീ​ണ്ടും കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്.
നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ഇ​വി​ടെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച് ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.