ലോ​ഡ്ജി​ന്‍റെ സ​ണ്‍ ഷെ​യ്ഡി​ൽ ക​ഞ്ചാ​വു ചെ​ടി ക​ണ്ടെ​ത്തി
Monday, July 13, 2020 9:42 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. എ​ക്സൈ​സ് ഇ​ടു​ക്കി സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 60 സെ​ന്‍റി​മീ​റ്റ​ർ വ​ള​ർ​ച്ച​യെ​ത്തി​യ ചെ​ടി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍ ഷെ​യ്ഡി​ൽ ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട ഉ​ട​മ​യി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ത്തു.
സി​ഐ എ​സ്. സു​രേ​ഷ്കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ആ​ർ. സു​നി​ൽ​കു​മാ​ർ, പി.​ടി. സി​ജു, തോ​മ​സ് ജോ​ണ്‍, സി​ഇ​ഒ​മാ​രാ​യ എ​ൻ. ര​ഞ്ജി​ത്ത്, ജോ​ഫി​ൻ ജോ​ണ്‍, അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​രോ​പ​ണം അ​ടി​സ്ഥാ​ന
ര​ഹി​തം: ചെ​യ​ർ​മാ​ൻ

ക​ട്ട​പ്പ​ന: സു​താ​ര്യ​മാ​യി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യ്ക്കെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ അ​ഴി​മ​തി​യാ​രോ​പ​ണ​മാ​ണ് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു.
വി​ക​സ​ന ഫ​ണ്ടാ​യി സ​ർ​ക്കാ​രി​ൽ​നി​ന്നും ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ൾ സ​മ​രം ചെ​യ്യു​ന്ന​വ​ർ ധ​ന​മ​ന്ത്രി​ക്കെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു.