കോ​വി​ഡ് കാ​ല​യളവിൽ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത് 11 റേ​ഷ​ൻ ക​ടകള്‌
Thursday, July 9, 2020 10:04 PM IST
കു​ട​യ​ത്തൂ​ർ: കോ​വി​ഡ് -19 മ​ഹാ​മാ​രി ആ​രം​ഭി​ച്ച​തി​ന് ശേ​ഷം തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ ഇ​തു​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത് 11 റേ​ഷ​ൻ ക​ട​ക​ൾ. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നേ​ര​ത്തെ ഒ​ൻ​പ​ത് റേ​ഷ​ൻ ക​ട​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം സി​വി​ൽ സ​പ്ലെ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കു​ട​യ​ത്തൂ​രി​ലെ ര​ണ്ടു റേ​ഷ​ൻ ക​ട​ക​ൾ​കൂ​ടി സ​സ്പെ​ൻ​ഡ് ചെ​യ്തു. കു​ട​യ​ത്തൂ​ർ ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​ജി. അ​നി​ൽ​കു​മാ​റി​ന്‍റെ പേ​രി​ലു​ള്ള 113-ാംന​ന്പ​ർ റേ​ഷ​ൻ ക​ട​യും കൂ​വ​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 41-ാം ന​ന്പ​ർ റേ​ഷ​ൻ ക​ട​യു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
കൂ​വ​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റേ​ഷ​ൻ ക​ട നേ​ര​ത്തെ ന​ട​ത്തി​യി​രു​ന്ന ആ​ൾ ലൈ​സ​ൻ​സ് ഒ​ഴി​വാ​യ​തി​നെ തു​ട​ർ​ന്ന് അ​നി​ൽ​കു​മാ​ർ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക​യാ​യി​രു​ന്നു.
ഈ ​ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ അ​നി​ൽ​കു​മാ​റി​ന്‍റെ പേ​രി​ലു​ള്ള കു​ട​യ​ത്തൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള റേ​ഷ​ൻ ക​ട​യും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.
ര​ണ്ട് ക​ട​യി​ലു​മു​ള്ള കാ​ർ​ഡു​ക​ൾ സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് ബ​ന്ധി​പ്പി​ച്ച​താ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അറിയിച്ചു.