വൈ​റ്റ് ബോ​ർ​ഡ് യുട്യൂ​ബ് ചാ​ന​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, July 8, 2020 9:52 PM IST
ക​രി​മ​ണ്ണൂ​ർ: സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം ത​യാ​റാ​ക്കി ന​ൽ​കു​ന്ന ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ഓ​ണ്‍​ലൈ​ൻ ക്ലാ​സാ​യ വൈ​റ്റ് ബോ​ർ​ഡ് യു ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ ബി​ആ​ർ​സി ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ ദേ​വ​സ്യ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ആ​ർ​സി ട്രെ​യി​ന​ർ​മാ​രാ​യ ബോ​ബ​ൻ മാ​ത്യു,സി​ന്‍റോ ജോ​സ​ഫ്, റി​സോ​ഴ്സ് അധ്യാപകരായ ബി​ൻ​സി തോ​മ​സ്, ഒ​മി​യ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ൽ​കു​ന്ന ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യി പി​ന്തു​ട​രു​ന്ന​തി​ന് ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്ക് പ​ല​പ്പോ​ഴും സാ​ധ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ത് മ​റി​ക​ട​ക്കു​ന്ന​തി​നാ​യി ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളു​ടെ പ​ഠ​ന നേ​ട്ട​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കാ​ൻ കു​ട്ടി​ക​ളെ സ​ജ്ജ​രാ​ക്കു​ന്ന ക്ലാ​സു​ക​ളാ​ണ് വൈ​റ്റ് ബോ​ർ​ഡ് യൂ ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ന​ൽ​കു​ന്ന​ത്.