ജെ​പി​എം കോ​ള​ജി​ന് പു​തി​യ സാ​ര​ഥി
Tuesday, June 30, 2020 9:46 PM IST
ല​ബ്ബ​ക്ക​ട: സി​എ​സ്ടി സ​ന്യാ​സ​സ​ഭ​യു​ടെ ആ​ലു​വ സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ഞ്ചി​യാ​ർ ജെ​പി​എം ആ​ർ​ട്ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ പു​തി​യ പ്രി​ൻ​സി​പ്പ​ലാ​യി ഡോ. ​വി.​വി. ജോ​ർ​ജ്കു​ട്ടി ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും.
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മു​ൻ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൊ​മേ​ഴ്സ് വി​ഭാ​ഗം റി​സ​ർ​ച്ച് ഗൈ​ഡു​മാ​ണ്. വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യി ഫാ. ​ടോ​ണി ആ​ടു​കു​ഴി​യി​ൽ സി​എ​സ്ടി ചു​മ​ത​ല​യേ​ൽ​ക്കും.

നി​വേ​ദ​നം ന​ൽ​കി

ചെ​റു​തോ​ണി: ലോ​ക്ക് ഡൗ​ണി​നെ​തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കി.
കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ഒ​രു​വ​ർ​ഷ​ത്തെ പ​ലി​ശ​ര​ഹി​ത വാ​യ്പ​യും മൊ​റ​ട്ടോ​റി​യ​വും ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വാ​യ്പ​യും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. സം​ഗീ​ത, നൃ​ത്ത അ​ധ്യാ​പ​ക​ർ​ക്ക് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ക്ലാ​സു​ക​ൾ ന​ട​ത്തു​വാ​നു​ള്ള ഇ​ള​വു​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.
സിം​ഗിം​ഗ് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ഇ​ടു​ക്കി, സെ​ക്ര​ട്ട​റി ശ്രീ​ജി​ത് ഭ​ര​ത​ൻ, ര​ക്ഷാ​ധി​കാ​രി സാ​ബു ഇ​ടു​ക്കി, ഓ​ൾ കേ​ര​ള ഡാ​ൻ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല ക​ണ്‍​വീ​ന​ർ അ​ന്പി​ളി സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എം​എ​ൽ​എ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.