ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം
Tuesday, June 2, 2020 9:44 PM IST
തൊ​ടു​പു​ഴ:​പ​രി​സ്ഥി​തി​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള ഫോ​ട്ടോ​ക​ൾ മൊ​ബൈലിലെടുത്ത് വാ​ട്സ് ആ​പ്പിലൊ ഇ-​മെ​യി​ലി​ലൊ അ​യ​യ്ക്ക​ണം.മികച്ച ഫോ​ട്ടോ​യ്ക്ക് 1001 രൂ​പ​, ഫ​ല​വൃ​ക്ഷ​തൈ, കാ​ർ​ഷി​ക പു​സ്ത​ക​ങ്ങ​ൾ, വി​ത്തു​ക​ൾ, ഗ്രോ​ബാ​ഗു​ക​ൾ എ​ന്നി​വ സ​മ്മാ​ന​മാ​യി ന​ൽ​കും.​ അ​ഞ്ചു വ​രെ ഫോ​ട്ടോ​ക​ൾ അ​യ​യ്ക്കാം. ഇ-​മെ​യി​ൽ: thodupuzhafarm
[email protected], [email protected], വാ​ട്സ്ആ​പ് : 8289 8416 33.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പു​റ​പ്പു​ഴ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​വ​ർ​സി​യ​ർ ത​സ്തി​ക​യി​ലേക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ആ​റു വ​രെ സ​മ​ർ​പ്പി​ക്കാം. ഫോ​ണ്‍: 04862-273049, ഇ-​മെ​യി​ൽ:[email protected]

സ​മ്മ​ത​പ​ത്രം ന​ൽ​കി

തൊ​ടു​പു​ഴ: കെ ​എ​സ്എ​സ്പി​യു വ​ണ്ണ​പ്പു​റം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 3,12,000 രൂ​പ​യു​ടെ സ​മ്മ​ത​പ​ത്രം ന​ൽ​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ശി​വ​പ്ര​സാ​ദ് ക​രി​മ​ണ്ണൂ​ർ സ​ബ്ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് സ​മ്മ​ത​പ​ത്രം കൈ​മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​ബി. ശ​ശി പ​ങ്കെ​ടു​ത്തു.