പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ചയാൾ പി​ടി​യി​ൽ
Tuesday, June 2, 2020 9:44 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​നെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ ധ​ർ​മ​വേ​ലി സ്വ​ദേ​ശി അ​യ്യ​പ്പ​ൻ (52) ആ​ണ് പി​ടി​യി​ലാ​യ​ത്. പെൺകുട്ടിയെ മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​ത്തസ​മ​യ​ത്ത് പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യേ​തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ സി​ഐ ടി.​ടി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​യെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.

കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

അ​ടി​മാ​ലി: ര​ണ്ടു വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി അ​ടി​മാ​ലി ന​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് 135 ലി​റ്റ​ർ കോ​ട​യും മൂ​ന്നു​ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ചീ​യ​പ്പാ​റ ക​ന്പി​ലൈ​ൻ ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞു​കി​ട​ന്നി​രു​ന്ന കു​ടി​ലി​ൽ ചാ​രാ​യ നി​ർ​മാ​ണം ന​ട​ത്തി വ​ന്നി​രു​ന്ന മ​ണ​ലേ​ൽ ജോ​സ് ന​ർ​ക്കോ​ട്ടി​ക് സം​ഘ​ത്തെ​ക​ണ്ട് ഓ​ടി ര​ക്ഷ​പെ​ട്ടു. വാ​റ്റു​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും 35 ലി​റ്റ​ർ കോ​ട​യും മൂ​ന്നു​ലി​റ്റ​ർ ചാ​രാ​യ​വും സം​ഘം പി​ടി​ച്ചെ​ടു​ത്ത​താ​യി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. പ്ര​സാ​ദ് പ​റ​ഞ്ഞു.
എ​ക്സൈ​സ് സം​ഘം ഉ​ച്ച​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ടി​മാ​ലി ചാ​റ്റു​പാ​റ​ക്കു​ടി​ക്കു സ​മീ​പ​മു​ള്ള തോ​ട്ടു​പു​റ​ന്പോ​ക്കി​ൽ​നി​ന്നും 100 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്തു.