മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും വെ​ഞ്ചെ​രി​പ്പും
Monday, June 1, 2020 9:40 PM IST
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ഗ്ലെ​ൻ റോ​ക്ക് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി മുണ്ടക്കയത്തിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വെ​ഞ്ചെ​രി​പ്പും ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കും.
യൂ​ണി​റ്റു​ക​ളു​ടെ വെ​ഞ്ചെ​രി​പ്പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ലും ഉ​ദ്ഘാ​ട​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലും നി​ർ​വ​ഹി​ക്കും. മൈ​ക്കി​ൾ എ. ​ക​ള്ളി​വ​യ​ലി​ൽ, ജോ​സ​ഫ് എം. ​ക​ള്ളി​വ​യ​ലി​ൽ, സെ​ബാ​സ്റ്റ്യ​ൻ പി. ​ജോ​ർ​ജ് പുരയിടത്തിൽ, വികാരിജനറാൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, ബി​നു സ്ക​റി​യ കു​ന്നേ​ൽ എ​ന്നി​വ​ർ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ക്കും.
വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴയപറന്പിൽ, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, മിഖായേൽ ജെ. ​ക​ള്ളി​വ​യ​ലി​ൽ, ജി​യോ സെ​ബാ​സ്റ്റ്യ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ.​എം. മാ​ത്യു, ഡോ. ​ഗൗ​തം രാ​ജ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി ക​ന്നാ​ലി​ൽ സ്വാ​ഗ​ത​വും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ദീ​പു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ന​ന്ദി​യും പ​റ​യും.