സു​ഗ​ന്ധം വി​ള​യും ഭൂ​മി​യി​ൽ ആ​ശ​ങ്ക​യു​മാ​യി ഏ​ലം ക​ർ​ഷ​ക​ർ
Sunday, May 31, 2020 9:42 PM IST
ജോ​യി കി​ഴ​ക്കേ​ൽ

ഈ​ജി​പ്തി​ലെ പി​ര​മി​ഡു​ക​ളി​ൽ മൃ​ത​ദേ​ഹം ’മ​മ്മി’​യാ​യി സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് ന​മ്മു​ടെ നാ​ട്ടി​ലെ കു​രു​മു​ള​ക്, ഏ​ലം, ക​റു​വ​പ്പ​ട്ട എ​ന്നി​വ​യു​ടെ തൈ​ലം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്ര​രേ​ഖ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ചാ​ണ​ക്യ​ന്‍റെ അ​ർ​ഥ​ശാ​സ്ത്ര​ത്തി​ൽ പോ​ലും ഇ​വി​ടെ സ​മൃ​ദ്ധ​മാ​യി വി​ള​ഞ്ഞി​രു​ന്ന സു​ഗ​ന്ധ വൃ​ഞ്ജ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ട്. മ​രു​ന്നാ​യും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളി​ലെ രു​ചി​ക്കൂ​ട്ടാ​യും സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ ചേ​രു​വ​യാ​യു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ളും അ​വ​യു​ടെ വി​പ​ണി​യും ഇ​ന്ന് പ​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക​ടു​ത്ത മ​ത്സ​ര​മാ​ണ് നേ​രി​ടു​ന്ന​ത്. ഇ​തി​നു​പു​റ​മേ വി​ല​ത്ത​ക​ർ​ച്ച​യും ഏ​ല​ച്ചെ​ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന കീ​ട​ബാ​ധ​യും കൂ​ടി​യാ​കു​ന്പോ​ൾ ഇ​ടു​ക്കി​ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ളി​ൽ ക​രി​നി​ഴ​ൽ വീ​ഴു​ന്നു.

2 മ​ക്ക​ളെ​പ്പോ​ലെ സ്നേ​ഹി​ച്ച്...

മ​ക്ക​ളെ​പോ​ലെ മ​ണ്ണി​നെ​യും കൃ​ഷി​യെ​യും സ്നേ​ഹി​ക്കു​ന്ന ക​ർ​ഷ​ക​നാ​ണ് കു​മ​ളി വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി കു​റ്റി​പ്പ​റ​ന്പി​ൽ അ​പ്പ​ച്ച​ൻ​ചേ​ട്ട​ൻ. ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് ഞ​ള്ളാ​നി, പാ​ല​ക്കു​ടി ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട 600ഓ​ളം ഏ​ല​ച്ചെ​ടി​ക​ളാ​ണ് ഇ​ദ്ദേ​ഹം കൃ​ഷി​ചെ​യ്തി​രിക്കുന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ചെ​ടി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ൽ ശ്ര​ദ്ധ​ചെ​ലു​ത്തി​യി​ല്ലെ​ങ്കി​ൽ പൊ​ള്ള​ലേ​ൽ​ക്കാം. പൊ​ള്ള​ലേ​റ്റാ​ൽ ചെ​ടി​ക​ളു​ടെ ശ​ര​ത്തി​നും ചി​ന്പി​നും ക​രു​ത്ത് കു​റ​യും. ഏ​ല​ച്ചെ​ടി​ക​ൾ​ക്ക് വേ​ണ്ട​ത് ഈ​ർ​പ്പ​മാ​ണ്. അ​തി​ന് പു​ത​യി​ട​ലും ചെ​റി​യ ന​ന​യും ന​ൽ​കും. കീ​ട​ബാ​ധ​യ്ക്കെ​തി​രേ മ​രു​ന്ന് സ്പ്രേ ​ചെ​യ്യും ചെ​ടി​ക​ൾ​ക്ക് ക​രു​ത്ത് പ​ക​രാ​ൻ ആ​വ​ശ്യ​മാ​യ വ​ള​പ്ര​യോ​ഗ​വും ന​ട​ത്തും.

ലോ​ക്ക് ഡൗ​ണ്‍ വ​ന്ന​ശേ​ഷം ഇ​പ്പോ​ൾ ഏ​ല​ത്തി​ന് ഒ​രു​കി​ലോ​യ്ക്ക് 1500-ൽ​താ​ഴെ രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. 2000-ത്തി​ന് മു​ക​ളി​ൽ വി​ല​ല​ഭി​ച്ചാ​ലെ കൃ​ഷി ലാ​ഭ​ക​ര​മാ​കൂ എ​ന്നാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഏ​ലം കൃ​ഷി​ചെ​യ്യു​ന്ന ഈ ​ക​ർ​ഷ​ക​ൻ പ​റ​യു​ന്ന​ത്.


2 കാ​ലാ​വ​സ്ഥ ന​ന്നാ​യാ​ൽ...

വേ​ന​ൽ​ക്കാ​ല​ത്ത് ഏ​ല​ച്ചെ​ടി​ക​ൾ​ക്ക് പൊ​ള്ള​ലേ​ൽ​ക്കാ​തെ​യും വ​ർ​ഷ​കാ​ല​ത്ത് അ​ഴു​ക​ൽ രോ​ഗം ബാ​ധി​ക്കാ​തെ​യും സം​ര​ക്ഷി​ച്ചാ​ൽ ന​ല്ല വി​ള​വ് ല​ഭി​ക്കു​മെ​ന്ന് നെ​ടു​ങ്ക​ണ്ടം കോ​ന്പ​യാ​ർ സ്വ​ദേ​ശി ജ​യിം​സ് ജോ​സ​ഫ് കൊ​ച്ചു​കു​ന്നുംപു​റ​ത്ത് എ​ന്ന ക​ർ​ഷ​ക​ൻ പ​റ​യു​ന്നു. 30 ഡി​ഗ്രി ചൂ​ടാ​ണ് ഏ​ല​ത്തി​ന് ന​ല്ല​ത്. അ​തി​ൽ​കൂ​ടി​യാ​ൽ ചൂ​ടുമൂ​ലം പൂ ​കൊ​ഴി​ഞ്ഞ് പോ​കു​ക​യും കാ​യ്ഫ​ലം കു​റ​യു​ക​യും ചെ​യ്യും. മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​സ്രാ​യേ​ലി​ൽ നി​ന്നു​ള്ള ചി​ല വ​ള​ക്കൂ​ട്ടു​ക​ൾ ചെ​ടി​ക​ൾ​ക്ക് സ്പ്രേ ​ചെ​യ്ത് ന​ൽ​കാ​റു​ണ്ട്.

2 രോ​ഗ​നി​യ​ന്ത്ര​ണം പ്ര​ധാ​നം

കു​റു​നാ​ന്പ്, ത​ണ്ടു​തു​ര​പ്പ​ൻ, മൊ​സൈ​ക്ക് ബാ​ധ, വെ​ള്ളീ​ച്ച ശ​ല്യം, അ​ഴു​ക​ൽ രോ​ഗം, എ​ന്നി​വ​യാ​ണ് ഏ​ല​ച്ചെ​ടി​ക​ളെ ബാ​ധി​ക്കു​ന്ന​തെ​ന്ന് ഏ​ഴേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഞ​ള്ളാ​നി ഇ​ന​ത്തി​ൽ​പ്പെ​ട്ട ഏ​ലം കൃ​ഷി​ചെ​യ്തി​ക്കു​ന്ന ജ​യിം​സ് പ​റ​യു​ന്നു. മ​ഴ​ക്കാ​ല​ത്ത് അ​ഴു​ക​ൽ രോ​ഗം വ​ന്നാ​ൽ ഏ​ലം ന​ശി​ക്കും. അ​തി​ന് ബോ​ർ​ഡോ മി​ശ്രി​തം ത​ളി​ക്കും. നേ​ര​ത്തെ സ്പൈ​സ​സ് ബോ​ർ​ഡ് ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ൾ ഫീ​ൽ​ഡ് ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കു​ക​യും ജീ​വ​ന​ക്കാ​രെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​ത് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.

2 ലേ​ലം മു​ട​ങ്ങി നെ​ഞ്ചി​ടി​പ്പേ​റു​ന്നു

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഏ​ല​ക്കാ ലേ​ലം പു​റ്റ​ടി​യി​ൽ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ 1769 രൂ​പ​യ്ക്കാ​ണ് ക​ച്ച​വ​ടം ന​ട​ന്ന​ത്. മാ​ർ​ച്ച് 19ന് ​ലേ​ലം നി​ർ​ത്തി​വ​യ്ക്കു​ന്പോ​ൾ ശ​രാ​ശ​രി വി​ല 2330 രൂ​പ​യാ​യി​രു​ന്നു. മു​ൻ​വ​ർ​ഷം 3500 - 4000 രൂ​പ​വ​രെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന സ്ഥി​തി​യി​ൽ നി​ന്നാ​ണ് ഈ ​വി​ല​യി​ടി​വ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് എ​ന്ന​ത് ക​ർ​ഷ​ക​രു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ന്നു. ശ​നി​യാ​ഴ്ച പു​റ്റ​ടി​യി​ൽ ന​ട​ത്താ​നി​രു​ന്ന ലേ​ലം ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ നി​ന്നു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം റ​ദ്ദു​ചെ​യ്ത​തോ​ടെ ക​ർ​ഷ​ക​ർ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.


2 വി​ല ഇ​നി​യും ഉ​യ​ര​ണം

30000-ത്തോ​ളം ഏ​ലം ക​ർ​ഷ​ക​രും 40000-ത്തോ​ളം ഹെ​ക്ട​ർ കൃ​ഷി​യു​മു​ള്ള ജി​ല്ല​യി​ലെ ഏ​ലം മേ​ഖ​ല​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​യ​ണ​മെ​ങ്കി​ൽ ഉ​ത്പാ​ദ​ന​ചെ​ല​വി​ന് അ​നു​സ​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ഉ​യ​ർ​ന്ന വി​ല ല​ഭി​ക്ക​ണ​മെ​ന്നാ​ണ് കാ​ർ​ഡ​മം​ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ആ​ന്‍റ​ണി മാ​ത്യു ക​ണ്ണ​മു​ണ്ട​യ്ക്ക് പ​റ​യാ​നു​ള്ള​ത്.

അ​ന്താ​രാ​ഷ‌്ട്ര മാ​ർ​ക്ക​റ്റി​ൽ വി​ല ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്പോ​ഴും ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ വി​ല ഉ​യ​രാ​ത്ത​തി​ന് പി​ന്നി​ൽ ഗൂ​ഢ​ത​ന്ത്ര​ങ്ങ​ളു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ള്ള​താ​യി സ്പൈ​സ​സ് ബോ​ർ​ഡി​ലെ ഏ​ലം ക​ർ​ഷ​ക​രു​ടെ പ്ര​തി​നി​ധി​യാ​യ സ്റ്റെ​നി പോ​ത്ത​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ന്ത്യ​ൻ ഏ​ല​ത്തി​ന് സൗ​ദി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി​യ​ത് ഏ​ലം ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​ണ്. എ​ന്നാ​ൽ ഇ​ന്‍റ​ർനാ​ഷ​ണ​ൽ പ്രോ​ഡ​ക്ട്സ് സ്റ്റാ​ൻ​ഡേ​ർ​ഡ് അ​നു​സ​രി​ച്ച് ഏ​ലം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ നാം ​ശ്ര​ദ്ധി​ക്ക​ണം. ENAM (ഇ​ല​ക്ടോ​ണി​ക് നാ​ഷ​ണ​ൽ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റ്) വ​ന്നാ​ൽ ഗ്രേ​ഡിം​ഗ് ന​ട​ത്തി ഇ​ന്ത്യ​ൻ ഏ​ല​ത്തി​ന് കൂ​ടു​ത​ൽ വി​ല ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും സ്റ്റെ​നി പ​റ​യു​ന്നു. അ​ള​വി​നേ​ക്കാ​ൽ ഉ​പ​രി ഗു​ണ​മേ​ൻ​മ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം. എ​ങ്കി​ലേ വി​ദേ​ശ വി​പ​ണി പി​ടി​ക്കാ​നാ​കൂ. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ഏ​ല​ത്തി​ന്‍റെ മൂ​ല്യ​വ​ർ​ധ​ന ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ശേ​ഷ​മാ​യ​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ഗു​ണം​കി​ട്ടു​ന്നി​ല്ല. ഈ ​അ​സ്ഥ​യ്ക്ക് മാ​റ്റം വ​ര​ണ​മെ​ങ്കി​ൽ ക​ർ​ഷ​ക​രു​ടെ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണം. ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളു​ണ്ടാ​യാ​ലേ ഏ​ലം ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​കൂ.
തുടരും...