അ​തി​വ​ർ​ഷം: സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​ർ​ക്കാ​രി​നു നോ​ട്ടീ​സ്
Saturday, May 30, 2020 10:44 PM IST
തൊ​ടു​പു​ഴ: ഇ​ത്ത​വ​ണ​യും അ​തി​വ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തേ​തു​ട​ർ​ന്നു ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ്. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ജി​ല്ല​യു​ടെ വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള നാ​ലു​സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ചേ​ർ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 19, 21 പ്ര​കാ​രം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് എ​ന്തു​ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. നോ​ട്ടീ​സ് കൈ​പ്പ​റ്റി 60 ദി​വ​സ​ത്തി​ന​കം ഇ​തു​സം​ബ​ന്ധി​ച്ച് യു​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി ജി​ല്ല​യി​ൽ 18 അ​ണ​ക്കെ​ട്ടു​ക​ളാ​ണു​ള്ള​ത്. 100 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്താ​യാ​ണ് ഈ ​അ​ണ​ക്കെ​ട്ടു​ക​ളി​ലെ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​തു ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നും ഭൂ​ച​ല​ന​ത്തി​നും കാ​ര​ണ​മാ​യി. സ​മീ​പ​നാ​ളി​ൽ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 30-ഓ​ളം ഭൂ​ച​ല​ന​ങ്ങ​ളു​ണ്ടാ​യി. ഇ​ത് അ​ണ​ക്കെ​ട്ടു​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഗു​രു​ത​ര ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു.

അ​ന്പ​തു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ച്ച മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് 133 വ​ർ​ഷം പി​ന്നി​ട്ട​തോ​ടെ ഇ​തു ജ​ല​ബോം​ബാ​യി ത​ല​യ്ക്കു​മു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഡാം ​ത​ക​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കു​ത്തി​യൊ​ലി​ച്ചെ​ത്തു​ന്ന വെ​ള്ള​വും മ​റ്റ​വ​ശി​ഷ്ട​ങ്ങ​ളും താ​ങ്ങാ​നു​ള്ള ശേ​ഷി ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​നു​ണ്ടാ​കു​മെ​ന്നു​റ​പ്പി​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യം വ​ൻ​ദു​ര​ന്ത​ത്തി​നു​ത​ന്നെ കാ​ര​ണ​മാ​കും.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് ത​ക​ർ​ന്നാ​ൽ 688 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വെ​ള്ളം കു​തി​ച്ചൊ​ഴു​കി ആ​റു​ജി​ല്ല​ക​ൾ പൂ​ർ​ണ​മാ​യും ക്ഷ​ണ​നേ​ര​ത്തി​നു​ള്ളി​ൽ നാ​മാ​വ​ശേ​ഷ​മാ​കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. 2018-ൽ ​ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ചു​ഷ​ട്ട​റു​ക​ൾ 50 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യ​പ്പോ​ൾ വ​ലി​യ ജ​ല​പ്ര​വാ​ഹ​മു​ണ്ടാ​കു​ക​യും പ​റ​ഞ്ഞ​റ​യി​ക്കാ​നാ​വാ​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. പ​ല​യി​ട​ത്തും പ്ര​ള​യ​ത്തി​നും ഇ​തു കാ​ര​ണ​മാ​യി.

2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ വി​വി​ധ പ​ഠ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​ർ സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. ഓ​ഗ​സ്റ്റി​ൽ അ​തി​വ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ച്ച് മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പും മ​ണ്‍​സൂ​ണ്‍ സ​മ​യ​ത്തും ജി​ല്ല​യി​ലെ ഡാ​മു​ക​ളു​ടെ നി​ജ​സ്ഥി​തി സം​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്‌ട്ര വി​ദ​ഗ്ധ​രെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ​ഠ​നം ന​ട​ത്തു​ക​യും വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്നും ജീ​വ​നു ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ള്ള അ​ണ​ക്കെ​ട്ടു​ക​ൾ ഡി​ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നു​മാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ ഒ​ള​മ​റ്റം കു​ന്പാ​ല​പ​റ​ന്പി​ൽ ജോ​ബ് കെ. ​ജേ​ക്ക​ബ്, ക​ല​യ​ന്താ​നി മ​ഞ്ച​പ്പ​ള്ളി​ൽ ലി​ജോ എം. ​ജോ​സ്, തൊ​ടു​പു​ഴ ത​കി​ടി​യി​ൽ ടി.​എ​ൽ. അ​ക്ബ​ർ, ഉ​ടു​ന്പ​ന്നൂ​ർ കൂ​രു​വേ​ലി​ൽ മാ​ത്യു കെ. ​ജോ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തൊ​ടു​പു​ഴ എ​സ്കെ​ജെ ലീ​ഗ​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റ്സി​നു​വേ​ണ്ടി അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കെ. ​ജോ​സ് മു​ഖാ​ന്തി​രം നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.