ഇ​ടു​ക്കി രൂ​പ​ത അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Friday, May 29, 2020 10:06 PM IST
ചെ​റു​തോ​ണി : ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ 2019-20 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക എ​ൻ.​കെ ഏ​ലി​യാ​മ്മ, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി.​വി ലൂ​ക്കാ, യു​പി വി​ഭാ​ഗ​ത്തി​ൽ ബ​ഥേ​ൽ സെ​ന്‍റ് ജേ​ക്ക​ബ് യു.​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ആ​ലീ​സ് ജേ​ാസഫ്, എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ തോ​പ്രാം​കു​ടി സെ​ന്‍റ് മ​രി​യാ ഗൊ​രേ​ത്തി എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഡൊ​മി​നി​ക് ചാ​ക്കോ, അ​ന​ധ്യാ​പ​ക വി​ഭാ​ഗ​ത്തി​ൽ വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ലാ​ബ് അ​സിസ്റ്റന്‍റ് പി.​ടി. ജോ​യി എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. അ​വാ​ർ​ഡ് വി​ത​ര​ണം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തി​നു ശേ​ഷം ന​ട​ത്തു​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ.​ഡോ.​ജോ​ർ​ജ് ത​കി​ടി​യേ​ൽ അ​റി​യി​ച്ചു.
ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.