തൊടുപുഴ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജിവ​ച്ചു
Wednesday, May 27, 2020 9:31 PM IST
തൊ​ടു​പു​ഴ: മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ.​ഷാ​ഹു​ൽ​ഹ​മീ​ദ് രാ​ജിവ​ച്ചു. യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി ഷാ​ഹു​ൽ​ഹ​മീ​ദ് രാ​ജി ന​ൽ​കി​യ​ത്. ധാ​ര​ണ​യ​നു​സ​രി​ച്ച് ഇ​നി കേ​ര​ള കോ​ണ്‍​ഗ്ര​സി​നാ​ണ് പ​ദ​വി ല​ഭി​ക്കേ​ണ്ട​ത്.
യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ആ​ദ്യ ര​ണ്ടു വ​ർ​ഷം കോ​ണ്‍​ഗ്ര​സി​നും പി​ന്നീ​ട് ഒ​രു വ​ർ​ഷം മു​സ്‌ലീം ലീ​ഗി​നും തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം കോ​ണ്‍​ഗ്ര​സ് വി​മ​ത​നും ബാ​ക്കി വ​രു​ന്ന കാ​ല​യ​ള​വ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു​മാ​യാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ പ​ദ​വി വീ​തം വ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല നി​ൽ​ക്കു​ന്നു​ണ്ട്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ത​ന്നെ നാ​ലു മാ​സം മാ​ത്ര​മേ സ്ഥാ​നം കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്കൂ. ധാ​ര​ണ​യ​നു​സ​രി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പ്ര​തി​നി​ധി ലൂ​സി ജോ​സ​ഫി​നാ​ണ് സ്ഥാ​നം ല​ഭി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഒ​ക്ടോ​ബ​റി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​തി​നാ​ൽ ഇ​നി വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നു സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. മു​സ്‌ലീം ലീ​ഗി​ലെ സി.​കെ.​ജാ​ഫ​ർ മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം രാ​ജി വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഷാ​ഹു​ൽ​ഹ​മീ​ദ് വൈ​സ് ചെ​യ​ർ​മാ​നാ​യ​ത്. കോ​ണ്‍​ഗ്ര​സി​ലെ ടി.​കെ.​സു​ധാ​ക​ര​ൻ​നാ​യ​രാ​യി​രു​ന്നു ആ​ദ്യ ര​ണ്ടു വ​ർ​ഷം വൈ​സ് ചെ​യ​ർ​മാ​ൻ. പി​ന്നീ​ടാ​ണ് സി.​കെ.​ജാ​ഫ​ർ സ്ഥാ​ന​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി മ​ൽ​സ​രി​ച്ചു വി​ജ​യി​ച്ച പി.​കെ.​ഷാ​ഹു​ൽ​ഹ​മീ​ദി​നെ വൈ​സ് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
എ​ന്നാ​ൽ ധാ​ര​ണ പ്ര​കാ​രം ഷാ​ഹു​ൽ​ഹ​മീ​ദി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തെ തു​ട​ർ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ഷാ​ഹു​ൽ​ഹ​മീ​ദി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്. യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നം ആ​ദ്യം മു​സ്ലീം​ലീ​ഗി​നും തു​ട​ർ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സി​നും പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​നും ല​ഭി​ച്ചു.
ഇ​തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യു​ടെ വോ​ട്ട് അ​സാ​ധു​വാ​യ​തി​നെ തു​ട​ർ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ല​യ​ള​വി​ൽ ആ​റു മാ​സം സി​പി​എ​മ്മി​നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ​വി ല​ഭി​ച്ചു.
ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ​വി യു​ഡി​എ​ഫി​ലെ മൂ​ന്നു ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കും ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വൈ​സ് ചെ​യ​ർ​മാ​ന്‍റെ രാ​ജി കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. 35 അം​ഗ കൗ​ണ്‍​സി​ലി​ൽ യു​ഡി​എ​ഫ് 14, എ​ൽ​ഡി​എ​ഫ് 13, ബി​ജെ​പി എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി നി​ല.