ക​രാ​റു​കാ​ര​ന്‍റെ ക​നി​വുകാത്ത് ഒ​രു ഗ്രാ​മം
Tuesday, May 26, 2020 9:47 PM IST
ചെ​റു​തോ​ണി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് തു​ക​അ​നു​വ​ദി​ച്ച് ക​രാ​റെ​ടു​ത്താ​യ​ൾ പ​ണി​ന​ട​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

2018-ലെ ​പ്ര​ള​യ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ചു​രു​ളി എ​സ്എ​ൻ​ഡി​പി -അ​ട്ടി​ക്ക​ളം റോ​ഡി​ലെ പാ​ലം ഒ​ലി​ച്ചു​പോ​യി​രു​ന്നു. പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ ക​രാ​റെ​ടു​ത്ത​യാ​ൾ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു ജോ​ലി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഇ​തേ റോ​ഡി​നു സ​മാ​ന്ത​ര​മാ​യി മ​ങ്ങാ​ട്ടു​പ​ടി ന​ട​പ്പാ​ലം 2019-ലെ ​മ​ഴ​വെ​ള്ള​ത്തി​ലും ത​ക​ർ​ന്നു​പോ​യി​രു​ന്നു. ഈ ​പാ​ലം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് തു​ക അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ എ​ടു​ത്ത ക​രാ​റു​കാ​ര​നും പ​ണി​യാ​രം​ഭി​ക്കാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കാ​ല​വ​ർ​ഷം പ​ടി​വാ​തി​ക്ക​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള മാ​ർ​ഗ​മെ​ല്ലാം അ​ട​യു​മെ​ന്ന ഭി​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

അ​ടി​യ​ന്ത​ര​മാ​യി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്ക​യാ​ണ്.