ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​സ​ർ​ഗോ​ഡി​നു സ​മാ​ന​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Thursday, April 9, 2020 9:20 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ ഇ​ടു​ക്കി ജി​ല്ല​യു​ടെ ആ​രോ​ഗ്യ പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷം അ​വ​ഗ​ണി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കോ​വി​ഡ് -19 പ്ര​തി​സ​ന്ധി​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജു​പോ​ലെ അ​ഭി​മാ​ന​ക​ര​മാ​യി മാ​റി​യേ​നെ​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ.
ഇ​ത് ഇ​ടു​ക്കി ജി​ല്ല​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ഒ​രു ക​രു​ത​ൽ പാ​ഠ​മാ​കേ​ണ്ട​താ​ണ്. ഹൈ​റേ​ഞ്ചി​ൽ​നി​ന്നും മ​ന്ത്രി​യ​ട​ക്കം ഉ​ണ്ടാ​യി​ട്ടും അ​ധ്യയ​നം തു​ട​രാ​ൻ ഇ​തു​വ​രെ ക​ഴി​യാ​ത്ത​ത് ജി​ല്ല​യു​ടെ ഏ​റ്റ​വും​വ​ലി​യ ദു​ര​വ​സ്ഥ​യാ​ണ്.
കാ​സ​ർ​ഗോ​ഡും യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ന് രാ​ഷ്‌ട്രീയ തി​മി​രം ബാ​ധി​ച്ച സി​പി​എം ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.
അ​തു​കൊ​ണ്ടാ​ണ് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ രോ​ഗി​ക​ളു​മാ​യി ചെ​ന്ന​പ്പോ​ൾ ആം​ബു​ല​ൻ​സ് മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തു​ൾ​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്ക്് ഡൗ​ണ്‍ കാ​ലം ക​ഴി​ഞ്ഞാ​ലു​ട​ൻ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കും.
ഹൈ​റേ​ഞ്ചി​ലെ ജ​ന​ങ്ങ​ൾ​ക്ക് രോ​ഗം ബാ​ധി​ക്കു​ന്പോ​ൾ എ​റ​ണാ​കു​ള​ത്തേ​ക്കും കോ​ട്ട​യ​ത്തേ​ക്കും ത​മി​ഴ്നാ​ട്ടി​ലേ​ക്കു​മു​ള്ള പ​ര​ക്കം​പാ​ച്ചി​ലി​നി​ട​യി​ൽ മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ത​ട​സ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ എ​ത്ര​യും​വേ​ഗം സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.