കോ​വി​ഡ് - 19: ഇ​ടു​ക്കി​ക്ക് ആ​ശ്വാ​സ​നാ​ളു​ക​ൾ
Thursday, April 9, 2020 9:20 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ജി​ല്ല​യ്ക്ക് ഏ​താ​നും നാ​ളു​ക​ളാ​യി ആ​ശ്വാ​സ​ത്തി​ന്‍റെ നാ​ളു​ക​ളാ​ണ്. ആ​റു​ദി​വ​സ​ത്തി​നി​ടെ പു​തി​യ​താ​യി ആ​രി​ലും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​നി എ​ട്ടു​ദി​വ​സ​ത്തി​നി​ടെ പു​തി​യ​താ​യി ആ​രി​ലും വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ജി​ല്ല കോ​വി​ഡ് മോ​ചി​ത​മെ​ന്നു പ​റ​യാം.
എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള ഒ​രാ​ളെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ ജി​ല്ല​യ്ക്ക് ആ​ശ്വ​സി​ക്കാ​വു​ന്ന വാ​ർ​ത്ത​യാ​വും.
ക​ഴി​ഞ്ഞ മാ​സം 14-നാ​ണ് ഇ​ടു​ക്കി​യി​ൽ ആ​ദ്യ​മാ​യി കൊ​റോ​ണ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വി​നോ​ദ സ​ഞ്ചാ​രി​യാ​യ വി​ദേ​ശി​ക്കാ​ണ് ആ​ദ്യ കോ​വി​ഡ് - 19 സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 10 പേ​ർ​ക്കാ​ണ് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. നാ​ലു​പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​ണ്. ഇ​വ​ർ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​ള്ള തീ​യ​തി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് കൂ​ടി തീ​രു​മാ​നി​ക്കും. മ​റ്റു​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ​കൂ​ടി നെ​ഗ​റ്റീ​വാ​യാ​ൽ ജി​ല്ല സ​ന്പൂ​ർ​ണ കോ​വി​ഡ് രോ​ഗ​മു​ക്ത ജി​ല്ല​യാ​കും.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ ചി​കി​ത്സി​ച്ചു​വ​രു​ന്ന​ത്. ജി​ല്ല​യി​ൽ അ​വ​സാ​ന​മാ​യി അ​ഞ്ചു​പേ​ർ​ക്ക് ഒ​റ്റ​ദി​വ​സ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ​ല്ലാം ര​ണ്ടാ​മ​ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്നും പ​രോ​ക്ഷ​മാ​യി രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. തൊ​ടു​പു​ഴ കു​മ്മം​ക​ല്ല് സ്വ​ദേ​ശി നി​സാ​മു​ദീ​നി​ലെ മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ്.
വീ​ടു​ക​ളി​ൽ പ​തി​നാ​യി​ര​ത്തോ​ളം​പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​വ​രി​ൽ പ​ല​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ നി​രീ​ക്ഷ​ണ​കാ​ലാ​വ​ധി രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ രോ​ഗ​മു​ക്ത ജി​ല്ല​യാ​കും.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പോ​ലീ​സ് - ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വും ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​വു​മാ​ണ് ജി​ല്ല​യു​ടെ ആ​ശ്വാ​സ നേ​ട്ട​ത്തി​നു​ള്ള കാ​ര​ണം.
ഇ​ന്നു ര​ണ്ടു പേ​ർ​കൂ​ടി രോ​ഗ​വി​മു​ക്ത​രാ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. പൊ​തു​പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നും രോ​ഗം പ​ക​ർ​ന്നു​കി​ട്ടി​യ ബൈ​സ​ൺ​വാ​ലി​യി​ലെ അ​ധ്യാ​പി​ക​യ്ക്കും മ​ക​നു​മാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ഇ​വ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ലി​രു​ന്ന​ത്.