എ​സ്എ​ൻ​ഡി​പി യൂ​ണി​റ്റ് അവ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു
Tuesday, April 7, 2020 9:58 PM IST
നെ​ടു​ങ്ക​ണ്ടം: എ​സ്എ​ൻ​ഡി​പി യോ​ഗം പ​ച്ച​ടി ശ്രീ​ധ​ര​ൻ സ്മാ​ര​ക നെ​ടു​ങ്ക​ണ്ടം യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു. നെ​ടു​ങ്ക​ണ്ടം, ഉ​ടു​ന്പ​ൻ​ചോ​ല, പാ​ന്പാ​ടും​പാ​റ, ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്കാ​ണ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​ജി പ​റ​ന്പ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​യും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ച​ത്. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​ര​വും പ​ഞ്ചാ​യ​ത്തം​ഗം ഷി​ഹാ​ബു​ദീ​ൻ ഈ​ട്ടി​ക്ക​ലും കു​ടും​ബ​ശ്രീ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സ​ഹ​ദേ​വ​നും​ചേ​ർ​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു എ​ന്നി​വ​രും പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്മ​ൻ​ചേ​രി​ലും ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ടോ​മി പ്ലാ​വു​വ​ച്ച​തി​ൽ, സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും​ചേ​ർ​ന്ന് സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.