ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ഫെ​ഡ​റേ​ഷ​ൻ
Tuesday, April 7, 2020 9:55 PM IST
ക​ട്ട​പ്പ​ന: ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ലെ തേ​യി​ല ഫാ​ക്ട​റി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചെ​ങ്കി​ലും ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​രും പ​ച്ച​ക്കൊ​ളു​ന്തും പ​ടി​ക്കു പു​റ​ത്തു​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. സ്വ​ന്ത​മാ​യി ഫാ​ക്ട​റി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ജി​ല്ല​യി​ലെ പ​തി​നാ​റാ​യി​ര​ത്തി​ൽ​പ​രം ക​ർ​ഷ​ക​രും ആ​ശ്ര​യി​ക്കു​ന്ന​ത് ജി​ല്ല​യി​ലെ 38 തേ​യി​ല ഫാ​ക്ട​റി​ക​ളെ​യാ​ണ്.
തോ​ട്ട​ങ്ങ​ളി​ലെ പ​ച്ച​ക്കൊ​ളു​ന്ത് എ​ടു​ത്തു​തീ​ർ​ത്ത​തി​നു ശേ​ഷ​മേ ക​ർ​ഷ​ക​രു​ടെ കൊ​ളു​ന്തെ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് പ​ല തോ​ട്ടം ഉ​ട​മ​ക​ളും നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ല​ർ ലോ​ക് ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും ര​ണ്ടു​മാ​സം ക​ഴി​ഞ്ഞേ ത​ങ്ങ​ളു​ടെ ഫാ​ക്ട​റി​ക​ൾ തു​റ​ക്കൂ​വെ​ന്ന നി​ല​പാ​ടി​ലു​മാ​ണ്. നാ​ളു​ക​ളാ​യി കൊ​ളു​ന്തെ​ടു​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​രു​ടെ പ​കു​തി കൃ​ഷി​യി​ട​ങ്ങ​ളി​ലും ഇ​ല​ക​ൾ മൂ​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ഇ​നി ക​വാ​ത്തു​ചെ​യ്ത് നാ​ളു​ക​ൾ ക​ഴി​ഞ്ഞാ​ലേ കൊ​ളു​ന്ത് ല​ഭി​ക്കൂ.
ലോ​ക് ഡൗ​ണി​നേ​തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ ഫാ​ക്ട​റി​ക​ൾ തു​റ​ന്ന് ക​ർ​ഷ​ക​രേ​യും ക​ർ​ഷ​കത്തൊഴി​ലാ​ളി​ക​ളേ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പു​മ​ന്ത്രി​മാ​ർ​ക്കും ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ​ക​ള​ക്ട​ർ​ക്കും ഫെ​ഡ​റേ​ഷ​ൻ നി​വേ​ദ​നം ന​ൽ​കി​യ​തി​ന്‍റെ ഫ​ല​മാ​യി​കൂ​ടി​യാ​ണ് ഫാ​ക്ട​റി​ക​ൾ തു​റ​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. തു​റ​ന്നി​ട്ടും ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി വാ​തി​ലു​ക​ൾ തു​റ​ക്കാ​ത്ത ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യും കാ​ര​ണ​മി​ല്ലാ​തെ തു​റ​ക്കാ​ൻ മ​ടി​ക്കു​ന്ന ഫാ​ക്ട​റി ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി വേ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പ​ട്ടെു.