ഓ​ടി​ക്കൊണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണു; ര​ണ്ട് വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്ക്
Monday, April 6, 2020 10:09 PM IST
അ​ടി​മാ​ലി: ഓ​ടി​ക്കൊണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണ് കെഎസ്ഇ ബിയിലെ രണ്ടു ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ക്ക്. അ​ടി​മാ​ലി ഡിവി​ഷ​നു കീ​ഴി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ടുമാ​രാ​യ ബി​ജു, ക​വി​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇന്നലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് അ​ടി​മാ​ലി​യി​ൽനി​ന്നു കോ​ത​മം​ഗ​ല​ത്തി​നു പോ​കു​ന്പോ​ൾ വൈ​കു​ന്നേ​രം ആറോ​ടെ​ വാ​ള​റ മൂ​ന്നു​ക​ലു​ങ്കി​നു സ​മീ​പ​മാ​ണ് സംഭവം. അ​ടി​മാ​ലി​യി​ൽനി​ന്ന് അ​ഗ്നിര​ക്ഷാസേനയെ​ത്തി മ​രം വെ​ട്ടി​മാ​റ്റി.​ ദേ​ശീ​യ പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അപകടം ന​ട​ക്കു​ന്പോ​ൾ ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​യി​രു​ന്നു.