അ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു
Tuesday, March 31, 2020 9:56 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് - 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കും മ​റ്റു​മു​ള്ള മ​രു​ന്നു​ക​ളു​ടെ ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ​ട്ടം​കോ​ള​നി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​വ​ശ്യ മ​രു​ന്നു​ക​ൾ വി​ത​ര​ണം​ചെ​യ്തു. മ​രു​ന്നു​കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​കെ. പ്ര​ശാ​ന്തി​ന് ന​ൽ​കി പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​ർ, ജീ​വ​ന​ക്കാ​രാ​യ റീ​ജ ദി​ലീ​പ്, പി.​എ​സ്. രാ​ജേ​ഷ്, ബി​ജു ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സൗ​ജ​ന്യ​മാ​യി
പാ​ൽ​ ന​ൽ​കി

ഇ​ടു​ക്കി: സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി പാ​ൽ ന​ൽ​കി മൂ​ന്നാ​ർ ബ്ലോ​ക്ക് ല​ക്ഷ്മി ക്ഷീ​ര​സം​ഘം മാ​തൃ​ക​യാ​യി. മൂ​ന്നാ​ർ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ല​ക്ഷ്മി ക്ഷീ​ര​സം​ഘം പാ​ൽ ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​റു​പ്പു​സ്വാ​മി നി​ർ​വ​ഹി​ച്ചു. ദി​വ​സ​വും 10 ലി​റ്റ​ർ പാ​ൽ​വീ​തം സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് ആ​ർ. ഗു​രു​സ്വാ​മി, സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.