വ്യാ​ജ​ മ​ദ്യവി​ൽ​പ​ന ത​കൃ​തി​യാ​യി
Tuesday, March 31, 2020 9:56 PM IST
മൂ​ന്നാ​ർ: ലോ​ക്ക് ഡൗ​ണി​ൽ മ​ദ്യ​ശാ​ല​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ഞ്ഞ​തോ​ടെ തോ​ട്ടം മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ​മ​ദ്യ വി​ൽ​പ​ന സ​ജീ​വ​മാ​കു​ന്നു. എ​ല്ല​പ്പെ​ട്ടി​യി​ൽ​നി​ന്നും സ്പി​രി​റ്റി​ൽ ക​ള​ർ​ചേ​ർ​ത്ത് വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വ്യാ​ജ​മ​ദ്യം എ​ക്സൈ​സ് പി​ടി​കൂ​ടി. യൂ​ക്കാ​ലി കാ​ട്ടി​ലെ പാ​റ​യി​ടു​ക്കി​ൽ 35 ലി​റ്റ​റി​ന്‍റെ ക​ന്നാ​സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം.
ദേ​വി​കു​ളം എ​ക്സൈ​സ്് മൂ​ന്നാ​ർ എ​ല്ല​പ്പെ​ട്ടി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​റ​ക്കെ​ട്ടി​ൽ ഒ​ളി​പ്പി​ച്ച 34 ലി​റ്റ​ർ വ്യാ​ജ​മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്ത് താ​മ​സ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ വ്യാ​ജ​മ​ദ്യം സൂ​ക്ഷി​ച്ച​താ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ൻ​സ്പെ​ക്ട​ർ ജി. ​വി​ജ​യ​കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജു മാ​ത്യു, ദി​ബു രാ​ജ്, ബി​ന്ദു മോ​ൾ, വി​നീ​ത്, വി​പി​ൻ, സ​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടി​യ​ത്.