സൗജന്യ ഭക്ഷണം എത്തിച്ച് ഉപ്പുതറയിലെ യു​വാ​ക്ക​ൾ
Tuesday, March 31, 2020 9:51 PM IST
ഉ​പ്പു​ത​റ: സൗ​ജ​ന്യ ഭ​ക്ഷ​ണ​പ്പെ​തി​ക​ൾ എ​ത്തി​ച്ചു മാ​തൃ​ക​യാ​കു​ക​യാ​ണ് ഉ​പ്പു​ത​റ​യി​ലെ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ത​ള​രാ​ത്ത മ​ന​സു​മാ​യി ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി ഉ​പ്പു​ത​റ​യി​ൽ അ​വ​ശ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് യു​വ​സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ന​ൽ​കി. അ​റു​പ​തോ​ളം പൊ​തി​ക​ളാ​ണി​വ​ർ ത​യാ​റാ​ക്കി വി​ത​ര​ണം​ചെ​യ്ത​ത്. സ​ജീ​വ രാ​ഷ്്‌ട്രീയ​ത്തി​ൽ ഇ​ല്ലാ​ത്ത സി​ബി​ൻ, ബൈ​ജു, അ​ശ്വി​ൻ, അ​ഖി​ൽ, ജെ​റി​ൻ, റി​ന്‍റോ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​ക്ഷ​ണ​വി​ത​ര​ണം.