ക​മ്യൂ​ണി​റ്റി കി​ച്ച​ണ് വി​മ​ല സ്കൂ​ൾ ​സാ​മ​ഗ്രി​ക​ൾ സം​ഭാ​വ​ന ചെ​യ്തു
Tuesday, March 31, 2020 9:51 PM IST
തൊ​ടു​പു​ഴ:​ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടാ​മ​ത്തെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ 21-ാം വാ​ർ​ഡി​ൽ പ്രി​ൻ​സ് കാ​റ്റ​റിം​ഗി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ചു. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ അ​ധി​കൃ​ത​ർ സം​ഭാ​വ​ന ചെ​യ്ത സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ് ഏ​റ്റു​വാ​ങ്ങി.

ഓ​ണ്‍​ലൈ​ൻ കൗ​ണ്‍​സ​ലിം​ഗ്

ഇ​ടു​ക്കി: മ​ദ്യം,പു​ക​വ​ലി തു​ട​ങ്ങി​യ ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട് മാ​ന​സി​ക സം​ഘ​ർ​ഷം നേ​രി​ടു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ഗ്രാം സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ നെ​ഹ്റു യു​വ​കേ​ന്ദ്ര ശാ​ന്തി​തീ​രം സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ കൗ​ണ്‍​സ​ലിം​ഗ് ഹ​ബ്ബ് തു​ട​ങ്ങി. ഫോ​ണ്‍ 9961432303,9207198386.