സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Monday, March 30, 2020 9:52 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ത​പാ​ൽ വ​കു​പ്പി​ന്‍റെ സേ​വ​നം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ത​പാ​ൽ ഓ​ഫീ​സു​ക​ളു​ടെ മു​ന്പി​ൽ മൊ​ബൈ​ൽ പോ​സ്റ്റോ​ഫീ​സി​ൽ​നി​ന്നും ഒ​രു​മ​ണി​ക്കൂ​ർ സേ​വ​നം ല​ഭ്യ​മാ​ക്കും.
സേ​വിം​ഗ്സ് ബാ​ങ്ക് നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നും പി​ൻ​വ​ലി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്. സ്പീ​ഡ് പോ​സ്റ്റ്, ര​ജി​സ്ട്രേ​ഡ് പോ​സ്റ്റ് എ​ന്നി​വ അ​യ​ക്കാം. ഇ-​മ​ണി ഓ​ർ​ഡ​ർ ബു​ക്കിം​ഗ് ന​ട​ത്തു​വാ​ൻ ക​ഴി​യും. പോ​സ്റ്റ​ൽ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ്(​പി​എ​ൽ​ഐ), ഗ്രാ​മീ​ണ പോ​സ്റ്റ​ൽ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് (ആ​ർ​പി​എ​ൽ​ഐ) എ​ന്നി​വ​യു​ടെ പ്രീ​മി​യം അ​ട​യ്ക്കു​ക തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.
ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ൽ 11.30 വ​രെ ക​രി​മ​ണ്ണൂ​രും ഉ​ച്ച​യ്്ക്ക് 12 മു​ത​ൽ ഒ​ന്നു​വ​രെ വ​ണ്ണ​പ്പു​റ​ത്തും ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ മൂ​ന്നു​വ​രെ ക​ല​യ​ന്താ​നി​യി​ലും വാ​ഹ​ന​ത്തി​ൽ​നി​ന്നും സേ​വ​നം ല​ഭി​ക്കും.
ഏ​പ്രി​ൽ ഒ​ന്നി​ന് രാ​വി​ലെ 10.30 മു​ത​ൽ 11.30 വ​രെ ഇ​ടു​ക്കി പൈ​നാ​വി​ലും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഒ​ന്നു​വ​രെ ചെ​റു​തോ​ണി (ഇ​ടു​ക്കി കോ​ള​നി)​യി​ലും 1.30 മു​ത​ൽ മൂ​ന്നു​വ​രെ ഇ​ര​ട്ട​യാ​റ്റി​ലും വാ​ഹ​നം എ​ത്തും. ഏ​പ്രി​ൽ ര​ണ്ടി​ന് രാ​വി​ലെ 10.30 മു​ത​ൽ 11.30 വ​രെ അ​യ്യ​പ്പ​ൻ​കോ​വി​ലി​ലും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഒ​ന്നു​വ​രെ ഉ​പ്പു​ത​റ​യി​ലും 1.30 മു​ത​ൽ മൂ​ന്നു​വ​രെ ഏ​ല​പ്പാ​റ​യി​ലും സേ​വ​നം ല​ഭ്യ​മാ​കും.
ഏ​പ്രി​ൽ മൂ​ന്നി​ന് രാ​വി​ലെ 10.30 മു​ത​ൽ 11.30 വ​രെ നെ​ടു​ങ്ക​ണ്ട​ത്തും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഒ​ന്നു​വ​രെ പാ​റ​ത്തോ​ട്ടി​ലും 1.30 മു​ത​ൽ മൂ​ന്നു​വ​രെ അ​ടി​മാ​ലി​യി​ലും ത​പാ​ൽ​വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് ഇ​ടു​ക്കി ഡി​വി​ഷ​ൻ പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് വി. ​പ​ര​മ​ശി​വം അ​റി​യി​ച്ചു.
ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും അ​താ​ത് പോ​സ്റ്റോ​ഫീ​സു​ക​ളു​ടെ സ​മീ​പ​ത്താ​ണ് വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത്.
പോ​സ്റ്റോ​ഫി​സി​ന്‍റെ സേ​വ​നം നേ​ടു​വാ​ൻ എ​ത്തു​ന്ന​വ​ർ പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വ​യം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും പാ​ലി​ക്ക​ണ​മെ​ന്നും ത​പാ​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.