കാനനപാതകളിൽ നിരീക്ഷണം: ക​ന്പം​മെ​ട്ടി​ൽ ഡ്രോ​ണ്‍ പ​രി​ശോ​ധ​ന
Monday, March 30, 2020 9:52 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ടി​ൽ ഡ്രോ​ണ്‍ പ​റ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ്. കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ക​ന്പം​മെ​ട്ടി​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ജി. ​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഡ്രോ​ണ്‍ പ​റ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന വ​ന​പാ​ത​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി പാ​ർ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​നാ​ണ് ഡ്രോ​ണ്‍ പ​റ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ച​തു​രം​ഗ​പ്പാ​റ, ക​ന്പം​മെ​ട്ട് വ​ന​മേ​ഖ​ല​യി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യെ​ത്തി​യി​രു​ന്നു. പു​ല​ർ​ച്ചെ സ​മ​യം മേ​ഖ​ല​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ അ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന​തും വൈ​കു​ന്നേ​രം മ​ട​ങ്ങി​പ്പോ​കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​ത്ത​രം വ​ന​പാ​ത​ക​ൾ നി​രീ​ക്ഷി​ക്കാ​നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നു​മാ​ണ് ഡ്രോ​ണ്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ലു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം തു​ട​രും.