എം​എ​ൽ​എ ഫ​ണ്ട് 50 ല​ക്ഷം അ​നു​വ​ദി​ച്ചു
Friday, March 27, 2020 10:15 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ് -19 പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.
തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വെന്‍റിലേറ്റർ, ഐസിയു, ബെഡ് , സെൻസർ ഹാന്‍റ് വാഷ് യൂണിറ്റ് തുടങ്ങി ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നും തു​ക വി​നി​യോ​ഗി​ക്കും. വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കുന്ന​തു സം​ബ​ന്ധി​ച്ച്ക​ള​ക്ട​റു​മാ​യി എം​എ​ൽ​എ ച​ർ​ച്ച ന​ട​ത്തി.