ഇ​ര​ട്ട​യാ​ർ ശു​ചീ​ക​രി​ച്ചു
Thursday, March 26, 2020 10:14 PM IST
ഇ​ര​ട്ട​യാ​ർ: ഗ്രാ​മ പ​ഞ്ച​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ണു​നാ​ശി​നി ത​ളി​ച്ച് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​രം, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, മാ​ർ​ക്ക​റ്റ്, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, സം​സ്കാ​രി​ക നി​ല​യം, ശാ​ന്തി​ഗ്രാം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​ണു​നാ​ശി​നി ത​ളി​ച്ച് ശു​ചീ​ക​രി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ, ചെ​ന്പ​ക​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി ആ​ദ്യം ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന​ക​ത്തും പു​റ​ത്തും അ​ണു​നാ​ശി​നി ത​ളി​ച്ച് ശു​ചീ​ക​രി​ച്ചു.