കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദീ​പി​ക ഏ​ജ​ന്‍റി​ന് പ​രി​ക്കേ​റ്റു
Friday, February 28, 2020 10:41 PM IST
ചെ​റു​തോ​ണി: കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞ് ദീ​പി​ക ഏ​ജ​ന്‍റി​ന് പ​രി​ക്കേ​റ്റു. മ​രി​യാ​പു​രം പൈ​ക​യി​ൽ ടോം ​പി. മാ​ത്യു​വി(45)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ടോ​മി​നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വെ​ളു​പ്പി​ന് 4.45 -ന് ​മ​രി​യാ​പു​ര​ത്തു​നി​ന്നും ഇ​ടു​ക്കി​യി​ലേ​ക്ക് പ​ത്ര​ക്കെ​ട്ട് എ​ടു​ക്കു​വാ​ൻ വ​രും​വ​ഴി താ​ണ്ടാം​പ​ടി​യി​ലാ​ണ് കാ​ട്ടു​പ​ന്നി ബൈ​ക്കി​നു​മു​ന്നി​ൽ ചാ​ടി​യ​ത്. പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞ് ടോ​മി​ന്‍റെ ഇ​ട​തു കാ​ലി​നും കൈ​ക്കും ദേ​ഹ​ത്തും പ​രി​ക്കേ​റ്റു.
ക​ഴി​ഞ്ഞ ആ​ഴ്ച ഇ​തേ​സ്ഥ​ല​ത്ത് കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ലി​ട​ിച്ച് ഓ​ട്ടോ മ​റി​ഞ്ഞ് രാ​ത്രി ന​ട​ത്ത​ത്തി​നു പു​റ​പ്പെ​ട്ട അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.