ദേ​ശ​ഭ​ക്തി ഗാ​നാ​വ​ത​ര​ണം
Thursday, February 27, 2020 10:48 PM IST
അ​ടി​മാ​ലി: കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ദേ​ശീ​യ​ബോ​ധം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള അ​ടി​മാ​ലി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ​ഭ​ക്തി ഗാ​നാ​വ​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. മേ​രാ ഭാ​ര​ത് മ​ഹാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി ഒ​രു​ക്കി​യി​രു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. വ​ർ​ഗീ​സ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​നു മു​ന്പി​ലെ ഗാ​ന്ധി​പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു കു​ട്ടി​ക​ൾ ഗാ​നാ​വ​ത​ര​ണ​ത്തി​നാ​യി എ​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ അ​ടി​മാ​ലി ട്രാ​ഫി​ക് എ​സ്ഐ കെ.​ഡി. മ​ണി​യ​ൻ, ഗ എം.​എ​ൻ. ശ്രീ​നി​വാ​സ​ൻ, ത​ന്പി ജോ​ർ​ജ്, സ​മ​ഗ്ര​ശി​ക്ഷ ബ്ലോ​ക്ക് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ഗം​ഗാ​ധ​ര​ൻ, ഷാ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.