ക​ടു​ത്ത വേ​ന​ലി​ലും ഉ​പ്പു​ത​റ​യി​ൽ കു​ടി​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്നു
Tuesday, February 25, 2020 10:50 PM IST
ഉ​പ്പു​ത​റ: ക​ടു​ത്ത വേ​ന​ലി​ൽ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ ഉ​പ്പു​ത​റ​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി കൂ​ടി​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​ക്കു​ന്നു. ഉ​പ്പു​ത​റ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലാ​ണ് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്.
ഉ​പ്പു​ത​റ​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ക​ടു​ത്ത വേ​ന​ൽ കാ​ര​ണം ഉ​പ്പു​ത​റ​യി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ​ല്ലാം വ​റ്റി​വ​ര​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഉ​പ്പു​ത​റ നി​വാ​സി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ​യാ​ണ്.
വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പു സ്ഥാ​പി​ച്ച പൈ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ഴും ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന പ്ര​ഷ​ർ ത​ങ്ങാ​നാ​കാ​തെ​യാ​ണ് പൈ​പ്പ് പൊ​ട്ടു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​മാ​ണ് പൈ​പ്പ് പൊ​ട്ടു​ന്ന​തി​ന് കാ​ര​ണം.
സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം മു​ക​ളി​ലോ​ട്ട് ഉ​യ​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ഇ​വി​ടെ വ​ലി​യ ക​ല്ല് വ​ച്ചി​രി​ക്കു​ക​യാ​ണ്. പെ​രി​യാ​റ്റി​ൽ​നി​ന്ന് പ​ന്പു​ചെ​യ്ത് വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​ക്കി പെ​രി​യാ​റ്റി​ൽ​ത​ന്നെ എ​ത്തി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി സ്വീ​ക​രി​ക്കു​ന്ന​ത്. പ​ഴ​യ പൈ​പ്പ് മാ​റ​ണ​മെ​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ട്ടി​ല്ല.
കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പു​ക​ൾ​ക്കു​പ​ക​രം പു​തി​യ പൈ​പ്പി​ട്ട് ജ​ലം പാ​ഴാ​കു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.