നാ​ല​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Tuesday, February 25, 2020 10:45 PM IST
ചെ​റു​തോ​ണി: മൊ​ത്ത വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലു കി​ലോ​ഗ്രാം എ​ഴു​ന്നൂ​റ് ഗ്രാം ക​ഞ്ചാ​വു​മാ​യി ദ​ന്പ​തി​ക​ളെ ഇ​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്കു​സ​മീ​പം താ​മ​സി​ക്കു​ന്ന ച​ക്കു​ന്നും​പു​റ​ത്ത് ബാ​ബു (48), കൂ​ടെ താ​മ​സി​ക്കു​ന്ന രാ​മ​റാ​ണി (43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ടു​ക്കി എ​സ്ഐ ടി.​സി. മു​രു​ക​നു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
ക​ഞ്ചാ​വു വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നെ എ​സ്ഐ പ്ര​തി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും ക​ച്ച​വ​ടം ഉ​റ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു വാ​ങ്ങാ​നാ​ണ് ക​ച്ച​വ​ട​മു​റ​പ്പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പ്ര​തി എ​ത്തി​യ​പ്പോ​ൾ കാ​ത്തു​നി​ന്ന എ​സ്ഐ ടി.​സി മു​രു​ക​നും സം​ഘ​വും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ൽ വീ​ട്ടി​ൽ കൂ​ടു​ത​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 3.200 കി​ലോ​ഗ്രാം ക​ഞ്ചാ​വു​കൂ​ടി ക​ണ്ടെ​ത്തി. ക​ഞ്ചാ​വ് വി​ൽ​പ​ന​യ്ക്കും മ​റ്റു​മാ​യി ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി രാ​മ​റാ​ണി ബാ​ബു​വി​നൊ​പ്പ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​ഐ സി​ബി​ച്ച​ൻ ജോ​സ​ഫ്, എ​സ്ഐ ടി.​സി മു​രു​ക​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​മീ​ല, ജി​തി​ൻ സ​ണ്ണി, ജ​യേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.