ച​ന്പ​ക്കാ​ട് സ്കൂ​ളി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം : മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, February 16, 2020 10:37 PM IST
തൊ​ടു​പു​ഴ : മ​റ​യൂ​ർ ച​ന്പ​ക്കാ​ട് ഗ​വ.​ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലെ കേ​ടു​പാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മോ ചോ​ർ​ച്ച​യോ കാ​ര​ണം സ്കൂ​ൾ കെ​ട്ടി​ട​ത്തി​നും അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പ​ക​ടം ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പാ​ക്ക​ണം, സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഫി​റ്റ്ന​സ് ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​ഫോം ല​ഭ്യ​മാ​ക്കാ​ൻ ട്രൈ​ബ​ൽ ഡ​വ​ല​പ്പ​മെ​ന്‍റ് ഓ​ഫീ​സ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​രു പ്രധാ​നാ​ധ്യാ​പ​ക​നും ര​ണ്ട് അ​ധ്യാ​പ​ക​രും ഒ​രു പാ​ർ​ടൈം ട്യൂ​ട്ട​റും ച​ന്പ​ക്കാ​ട് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. 24 പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. ഇ​വ​രെ താ​മ​സി​പ്പി​ക്കാ​ൻ ഹോ​സ്റ്റ​ലു​ണ്ടെ​ന്നും ക്ലാ​സ് മു​റി​ക​ളു​ടെ മേ​ൽ​ക്കൂ​ര ഓ​ടി​ട്ട​താ​ണെ​ന്നും നി​ല​വി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്നി​ല്ലെ​ന്നും പ​ട്ടി​ക വി​ക​സ​ന ഓ​ഫീ​സ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡോ.​ഗി​ന്ന​സ് മാ​ട​സ്വാ​മി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി