മ​ദ്യ നി​രോ​ധ​ന സ​മി​തി ജാ​ഥ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
Thursday, February 13, 2020 10:59 PM IST
അ​ടി​മാ​ലി: കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ന​ട​ത്തി​വ​രു​ന്ന ദ​ക്ഷി​ണ മേ​ഖ​ലാ​ജാ​ഥ​യ്ക്ക് അ​ടി​മാ​ലി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​ടി​മാ​ലി​യി​ൽ ന​ട​ന്ന ജാ​ഥ​യു​ടെ സ്വീ​ക​ര​ണ​സ​മ്മേ​ള​നം കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മ​ിതി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​സ​ഫ് പാ​പ്പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ടി​മാ​ലി, പാ​റ​ത്തോ​ട്, മു​രി​ക്കാ​ശേ​രി, ചെ​റു​തോ​ണി, തൊ​ടു​പു​ഴ തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ജാ​ഥ ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി.
കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മ​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫാ. ​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റ് ജാ​ഥാ ക്യാ​പ്റ്റ​നും മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ​മാ​സ്റ്റ​ർ വൈ​സ് ക്യാ​പ്റ്റ​നു​മാ​ണ്.

ചെ​റു​തോ​ണി: കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​ത്തി​യ സം​സ്ഥാ​ന വാ​ഹ​ന​ജാ​ഥ​യ്ക്ക് ജി​ല്ല​യു​ടെ 13 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് മ​ദ്യ​ശാ​ല വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ല്കി​യി​രു​ന്ന പ​ഞ്ചാ​യ​ത്ത്/ ന​ഗ​ര​സ​ഭ നി​യ​മ​ത്തി​ലെ 232, 447 വ​കു​പ്പു​ക​ൾ പു​നഃസ്ഥാ​പി​ക്കു​ക, പു​തു​താ​യി അ​നു​വ​ദി​ച്ച മു​ഴു​വ​ൻ ബാ​റു​ക​ളും അ​ട​യ്ക്കു​ക, മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ സ​മ​യ​ബ​ന്ധി​ത പ​രി​പാ​ടി പ്ര​ഖ്യാ​പി​ക്കു​ക, എ​ല്ലാ മ​ദ്യ​ശാ​ല​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​ന​സ​മ​യം പ​ര​മാ​വ​ധി രാ​ത്രി എ​ട്ടു​വ​രെ​യാ​ക്കു​ക, ഡ്രൈ ​ഡേ ഒ​ഴി​വാ​ക്കാ​നും പ​ബു​ക​ൾ ആ​രം​ഭി​ക്കു​വാ​നു​മു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു വാ​ഹ​ന​ജാ​ഥ.
ചെ​റു​തോ​ണി​യി​ലെ സ്വീ​ക​ര​ണ​യോ​ഗം സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​വി​ൻ​സ​ന്‍റ്് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജാ​ഥാ ക്യാ​പ്റ്റ​ൻ ഫാ. ​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സി. സാ​ജ​ൻ, സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ച​ടി​വാ​രം, കെ.​എ. ഗോ​വി​ന്ദ​ൻ, സി.​ആ​ർ. വി​നോ​ദ്, അ​ല​വി​ക്കു​ട്ടി ബാ​ഖ​വി എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.
ഇ​രു​പ​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന ജാ​ഥ​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം​ചെ​യ്യും.