കാ​ർ​ഷി​ക- ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​തക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Tuesday, January 28, 2020 10:29 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: ജി​ല്ല​യി​ലെ കാ​ർ​ഷി​ക -ടൂ​റി​സം മേ​ഖ​ല​യി​ലെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. കാ​ൽ​വ​രി​മൗ​ണ്ട് ടൂ​റി​സം ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ജൈ​വ കാ​ർ​ഷി​ക സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.
എല്ലാ ഗ്രാ​മ​ങ്ങ​ളി​ലും ജൈ​വ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ കൃ​ഷി​ചെ​യ്ത് അ​തേ ഗ്രാ​മ​ത്തി​ന്‍റെ പേ​രി​ൽ​ത​ന്നെ ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി ക​യ​റ്റു​മ​തി ചെ​യ്യ​ണ​മെ​ന്നും ഇ​തി​നാ​യി കൃ​ഷി, ടൂ​റി​സം, ഫി​ഷ​റീ​സ്, റ​വ​ന്യു, വ​കു​പ്പു​ക​ളും കു​ടും​ബ​ശ്രീ - ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സം​യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ൽ​വ​രി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കി​യ ന​ഴ്സ​റി, മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.
കാ​ൽ​വ​രി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കു​ടും​ബ​ശ്രീ ഫാ​ക്ക​ൽ​റ്റി പൊ​ന്നി സു​രേ​ന്ദ്ര​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കാ​മാ​ക്ഷി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യ് തോ​മ​സ് കാ​ട്ടു​പാ​ലം, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ന്‍റ​ണി സ്ക​റി​യ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ജി. അ​ജേ​ഷ്, സെ​മി​നാ​ർ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ പി.​എ​ൻ. രാ​ജ​ൻ, ത്ര​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ജോ തോ​മ​സ്, സി​സി​ലി മാ​ത്യു, എ​ൽ​സ​മ്മ ലൂ​ക്കോ​സ്, ജെ​സി ലി​ജു, സീ​ന ജേ​ക്ക​ബ്, സോ​ളി സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ത്സ്യ​കൃ​ഷിയിലൂടെ
ആ​ദി​വാ​സി ഉ​ന്ന​മ​നം
ഉ​റ​പ്പു​വ​രു​ത്തും

ജി​ല്ല​യി​ലെ മ​ത്സ്യ​കൃ​ഷി വ്യാ​പ​ന​ത്തി​ലൂ​ടെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന്‍റെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. കാ​ൽ​വ​രി​മൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ്യ ക​ർ​ഷ​ക ഉ​ദ്യോ​ഗ​സ്ഥ​ത​ല സം​ഗ​മ​ത്തി​നും സെ​മി​നാ​റി​നും അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
നൂ​ത​ന മ​ത്സ്യ​കൃ​ഷി രം​ഗ​ത്ത് മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കു​ക​യും സം​സ്ഥാ​ന അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്ത ത​ങ്ക​മ​ണി സ്വ​ദേ​ശി വെ​ളി​ഞ്ഞാ​ലി​ൽ ടോ​മി പീ​റ്റ​റി​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ജി​ല്ല​യി​ലെ ശു​ദ്ധ​ജ​ല മ​ത്സ്യ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ സ്വ​കാ​ര്യ-​പൊ​തു ജ​ലാ​ശ​യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും മ​ൽ​സ്യ​കൂ​ട് കൃ​ഷി വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ എ​ല്ലാ ഡാ​മു​ക​ളി​ലും തു​ട​ങ്ങാ​നും തീ​രു​മാ​ന​മാ​യി. ഇ​ടു​ക്കി, മാ​ട്ടു​പ്പെ​ട്ടി ഡാ​മു​ക​ളി​ലാ​യി 37.8 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ചു 6134 ഹെ​ക്ട​റി​ലാ​ണ് മ​ത്സ്യ വി​ത്ത് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്
യോ​ഗ​ത്തി​ൽ ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, അ​ഡി​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​ർ. സ​ന്ധ്യ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഇ​ഗ്നേ​ഷ്യ​സ് മ​ണ്‍​ട്രോ, സാ​ജു എം.​എ​സ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ താ​ജു​ദീ​ൻ, എ​സ്. തു​ള​സീ​കു​മാ​രി, ജി​ല്ല​യി​ലെ വി​വി​ധ ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഫി​ഷ​റീ​സ് ജി​ല്ലാ ഓ​ഫീ​സ്
ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​റ്റും

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ജി​ല്ലാ ഓ​ഫീ​സ് ഫെ​ബ്രു​വ​രി 22 മു​ത​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു. ഇ​പ്പോ​ൾ കു​മ​ളി​യി​ലാ​ണ് ജി​ല്ലാ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത് ക​ർ​ഷ​ക​ർ​ക്കു വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.
ഫെ​ബ്രു​വ​രി 21, 22 തീയ​തി​ക​ളി​ലാ​യി ചെ​ങ്കു​ള​ത്തു മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ഹാ​ച്ച​റി​ങ് യൂ​ണി​റ്റി​ന്‍റെ ത​റ​ക്ക​ല്ലി​ടി​ൽ, ദേ​വി​കു​ള​ത്തു മ​ത്സ്യ​ഭ​വ​ൻ ഉ​ദ്ഘാ​ട​നം എ​ന്നി​വ ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഒ​രു​കോ​ടി മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​മാ​ണ് ദേ​വി​കു​ള​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലു​മാ​യി ചേ​ർ​ന്ന് അ​ക്വേ​റി​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.