സി​വി​ൽ സ്റ്റേ​ഷ​നി​ലെ പു​തി​യ ബ്ലോ​ക്കി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​താ​യി​ട്ട് നാ​ലു നാ​ൾ
Thursday, January 23, 2020 10:38 PM IST
തൊ​ടു​പു​ഴ: ഒ​ട്ടേ​റെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ പു​തി​യ ബ്ലോ​ക്കി​ൽ നാ​ലു ദി​വ​സ​മാ​യി കു​ടി​വെ​ള്ളം ഇ​ല്ലാ​തെ ജീ​വ​ന​ക്കാ​രും ജ​ന​ങ്ങ​ളും വ​ല​യു​ന്നു. കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ സം​വി​ധാ​നം നി​ല​ച്ച​തോ​ടെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു പു​റ​മെ ഇ​വി​ടെ​യെ​ത്തു​ന്ന ജ​ന​ങ്ങ​ളും വ​ല​ഞ്ഞു തു​ട​ങ്ങി.
ടോ​യ്‌ല​റ്റു​ക​ളി​ലും വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലും വെ​ള്ള​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ.​വാ​ട്ട​ർ അ​ഥോ​റി​റ്റി​യാ​ണ് കെ​ട്ടി​ട​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ടാ​ങ്കി​ൽ സം​ഭ​രി​ക്കു​ന്ന വെ​ള്ളം പൈ​പ്പു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളാ​യി ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ഒ​രു മാ​സം മു​ൻ​പും മോ​ട്ടോ​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന് സി​വി​ൽ സ്റ്റേ​ഷ​നി​ലെ പു​തി​യ ബ്ലോ​ക്കി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സി​വി​ൽ​സ്റ്റേ​ഷ​ൻ മ​ന്ദി​ര​ത്തി​ലെ​ത്തു​ന്ന​ത്.
ഇ​വ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും വെ​ള്ള​മി​ല്ലാ​ത്ത​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ടോ​യ്ല​റ്റി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ ഇ​തു​പ​യോ​ഗി​ക്ക​രു​തെ​ന്ന് ശു​ചി​മു​റി​ക​ൾ​ക്കു മു​ന്നി​ൽ കു​റി​പ്പെ​ഴു​തി വ​ച്ചി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.
വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പൈ​പ്പു പൊ​ട്ടി​യ​താ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ത​ഹ​സി​ൽ​ദാ​ർ ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പൈ​പ്പ് ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തും മ​റ്റും സി​വി​ൽ സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ നി​ല​പാ​ട്.