കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ മി​സോ​റം സം​ഘം ഇ​ടു​ക്കി​യി​ൽ
Monday, January 20, 2020 10:42 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഠി​ക്കാൻ മി​സോ​റം സം​ഘം ഇ​ടു​ക്കി​യി​ൽ. സ്റ്റാ​ർ​ട്ട് അ​പ്പ് വി​ല്ലേ​ജ് സം​രം​ഭ​ക പ്രൊ​ജ​ക്ട് ഇ​ന്ത്യ​യി​ലെ 11 സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ മി​ഷ​ൻ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ നേ​രി​ൽ മ​ന​സി​ലാ​ക്കാ​നാ​ണ് മി​സോ​റം സ്റ്റേ​റ്റ് റൂ​റ​ൽ ലൈ​വ്‌ലി ഗു​ഡ് മി​ഷ​ൻ ജീ​വ​ന​ക്കാ​ർ ഇ​ടു​ക്കി​യി​ൽ എ​ത്തി​യ​ത്.

ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ സം​രം​ഭ​ക വി​ക​സ​നം, പ​ഞ്ചാ​യ​ത്തീ​രാ​ജ് സം​വി​ധാ​നം, സ​ർ​ക്കാ​ർ കു​ടും​ബ​ശ്രീ സം​യു​ക്ത പി​ന്തു​യോ​ടെ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ന്നി​വ മ​ന​സി​ലാ​ക്കി മി​സോ​റാ​മി​ൽ കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ മോ​ഡ​ൽ എ​സ്എ​ച്ച്ജി ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം.

ക​ഞ്ഞി​ക്കു​ഴി, വാ​ത്തി​ക്കു​ടി, കാ​മാ​ക്ഷി, ഉ​പ്പു​ത​റ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​ഘ​ട​ന സം​വി​ധാ​ന​വും പ​ദ്ധ​തി ന​ട​ത്തി​പ്പും സം​ഘം മ​ന​സി​ലാ​ക്കി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഒ​രു ദി​വ​സം പ​ങ്കി​ടു​ക​യും ചെ​യ്തു. മി​സോ​റാം എ​സ്ആ​ർ​എ​ൽ​എം പ്രൊ​ജ​ക്ട് മാ​നേ​ജ​ർ​മാ​രാ​യ ലാ​ൽ​റി​ൻ ഫെ​ല്ല, ലാ​ൽ റൊ​ക്കോ​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 11 അം​ഗ സം​ഘ​മാ​ണ് ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

കു​ടും​ബ​ശ്രീ​ക്കു​ള​ള സ​ർ​ക്കാ​രി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പി​ന്തു​ണ സം​വി​ധാ​നം അ​ത്ഭു​ത​പ്പ​ടു​ത്തു​ന്ന​താ​യി ഇ​വ​ർ പ​റ​ഞ്ഞു. മി​സോ​റാ​മി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​സം​വി​ധാ​നം ഉ​ള്ള​ത്.

പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്ത​ല ജ​ന​പ്ര​തി​നി​ധ​ക​ൾ പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ടു​ക​ളി​ലും മ​റ്റു​മാ​ണ് യോ​ഗം ചേ​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​യ​ൽ​കൂ​ട്ട​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും കേ​ര​ള​ത്തി​ലെ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളെ​യും പ്ര​സം​ശി​ച്ചു. ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ. ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സി​ഇ​പി അം​ഗ​ങ്ങ​ളാ​യ സി​നോ നൈ​നാ​ൻ, മാ​യ സു​രേ​ഷ്, സ്റ്റീ​ഫ​ൻ ടൈ​റ്റ​സ് എ​ന്ന​ിവ​രാ​ണ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ർ.