ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ മി​ഴി​യ​ട​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ
Sunday, January 19, 2020 9:50 PM IST
അ​ടി​മാ​ലി: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി അ​ടി​മാ​ലി ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ മി​ഴി​യ​ട​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ക​ണ്ണു​തു​റ​പ്പി​ക്കാ​ൻ ക​ണ്ണു​ള്ള​വ​ർ ത​യാ​റാ​കു​ന്നി​ല്ല. ആ​ക്ഷേ​പം ഉ​റ​ക്കം​കെ​ടു​ത്തി​യ​പ്പോ​ൾ ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ മാ​ത്രം മി​ഴി​തു​റ​പ്പി​ക്കാ​നൊ​രു​ങ്ങി പ​ഞ്ചാ​യ​ത്ത്. മു​സ്ലിം പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ഒ​രെ​ണ്ണ​മൊ​ഴി​കെ അ​ഞ്ച് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് കാ​ല​ങ്ങ​ളേ​റെ​യാ​യി. ഗ​വ. ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ലേ​യും ബ​സ് സ്റ്റാ​ൻ​ഡി​ലേ​യു​മ​ട​ക്കം പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ ലൈ​റ്റു​ക​ളാ​ണ് ത​ക​രാ​റി​ലാ​യി​രു​ന്ന​ത്. ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ​ത​ന്നെ ലൈ​റ്റി​നു നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന ആ​രോ​പ​ണം ഉ​ണ്ടാ​യ​താ​ണ്.

ആ​രോ​പ​ണം ശ​രി​വ​ച്ച് ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ലൈ​റ്റു​ക​ൾ പ​ല​തും ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്തു. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഇ​രു​ട്ടി​ലാ​യ​തോ​ടെ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളും ക​ഞ്ചാ​വ് മാ​ഫി​യ​യും വി​ഹാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ക്ര​മ​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യു​മാ​ണ്. കാം​കോ ജം​ഗ്ഷ​നി​ല​ട​ക്കം സം​ഘ​ർ​ഷ​ങ്ങ​ളും പ​തി​വാ​യി. വീ​ടി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ കേ​ടു​വ​രു​ത്തി.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യെ ത​ട​ഞ്ഞു​വെ​ച്ച് ത​ട്ടി​പ്പു​സം​ഘം ല​ക്ഷ​ങ്ങ​ൾ അ​പ​ഹ​രി​ച്ചു. ക​ഞ്ചാ​വ് ഉ​പ​യോ​ഗം ഇ​തി​ന​കം പ​തി​ൻ​മ​ട​ങ്ങാ​യി വ​ർ​ധി​ച്ചു. എ​ന്നി​ട്ടൊ​ന്നും വി​ള​ക്കു തെ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യ​തോ​ടെ ര​ണ്ടു ലൈ​റ്റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​മം.