കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ ! അ​ടു​ത്ത മാ​സം തു​റ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യ്ക്കു മ​ങ്ങ​ലേ​റ്റു
Saturday, January 18, 2020 11:14 PM IST
തൊ​ടു​പു​ഴ: പു​തി​യ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം അ​ടു​ത്ത മാ​സം തു​റ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ മ​ങ്ങി. അ​ടി​യ​ന്ത​ര​മാ​യി തീ​ർ​ക്കേ​ണ്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഫെ​ബ്രു​വ​രി​യോ​ടെ ഡി​പ്പോ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ പ്രാ​രം​ഭ​ദ​ശ​യി​ൽ ത​ന്നെ നി​ല​ച്ചു.

ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെഎ​സ്ആ​ർ​ടി​സി​യു​ടെ സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ദി​ര​സ​മു​ച്ച​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത​ല്ലാ​തെ പി​ന്നീ​ട് യാ​തൊ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ത്ത​താ​ണ് ഡി​പ്പോ തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​ത്.

സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി അ​ടു​ത്ത ഫെ​ബ്രു​വ​രി​യോ​ടെ ഡി​പ്പോ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി​രു​ന്നു ആ​ലോ​ച​ന. കെഎ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി.​വ​ർ​ഗീ​സ്, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡി​പ്പോ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡി​പ്പോ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി തീ​ർ​ക്കാ​ൻ ഇ​നി​യും മൂ​ന്ന​ര കോ​ടി​യോ​ളം രൂ​പ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ നി​ല​വി​ൽ ഡി​പ്പോ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ലോ​റി സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഒ​ഴി​ഞ്ഞു കൊ​ടു​ക്ക​ണ​മെ​ന്ന മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഡി​പ്പോ തു​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​നാ​യി വ​രു​ന്ന ചെ​ല​വി​ന്‍റെ ക​ണ​ക്കെ​ടു​പ്പാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ത്തി​യ​ത്.

ഡി​പ്പോ ഓ​ഫീ​സ്, ജീ​വ​ന​ക്കാ​രു​ടെ താ​മ​സം, യാ​ത്ര​ക്കാ​ർ​ക്കാ​യി വി​ശ്ര​മ സ്ഥ​ലം, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം, വൈ​ദ്യു​തീ​ക​ര​ണം, ശൗ​ചാ​ല​യം എ​ന്നി​വ അ​ടി​യ​ന്തര​മാ​യി സ​ജ്ജ​മാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. കൂ​ടാ​തെ എം​എ​ൽ​എ ഫ​ണ്ട ് വി​നി​യോ​ഗി​ച്ച് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദ്യു​ത വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ എം​എ​ൽ​എ​യു​ടെ സ​ഹാ​യം തേ​ടാ​നും നീ​ക്ക​മു​ണ്ടാ​യി​രു​ന്നു. അ​വ​ശ്യ സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച് ഡി​പ്പോ തു​റ​ക്കു​ന്ന​തി​നാ​യി 85 ല​ക്ഷം രൂ​പ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് ക​ണ​ക്കെ​ടു​പ്പി​ലൂ​ടെ ഉണ്ടായത്.

പ​ത്ത് ക​ട​മു​റി​ക​ൾ നേ​ര​ത്തെ ലേ​ലം ചെ​യ്ത​ത് വ​ഴി 45 ല​ക്ഷം ഡി​പ്പോ​സി​റ്റ് ഇ​ന​ത്തി​ൽ കി​ട്ടാ​നു​ണ്ട്്. ഇ​തി​നു പു​റ​മെ ഓ​ഫീ​സ് ഒ​ഴി​കെ​യു​ള്ള 19 മു​റി​ക​ൾ ലേ​ലം ചെ​യ്യു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക​യും പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച് ഇ​തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചെ​ങ്കി​ലും ക​ട​മു​റി​ക​ൾ ലേ​ലം കൊ​ള്ളാ​ൻ ആ​രു​മെ​ത്തി​യി​ല്ല. അ​ടി​യ​ന്ത​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ഡി​പ്പോ തു​റ​ക്കു​ന്ന​തി​നു മ​റ്റ് ത​ട​സ​ങ്ങ​ളി​ല്ലെ​ന്നാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി.​വ​ർ​ഗീ​സ് അ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, ഫ​യ​ർ ആ​ന്‍റ് സേ​ഫ്റ്റി തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഡി​പ്പോ​യ്ക്ക് ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ണ്ട ്.

ഇ​തി​നി​ടെ ഡി​പ്പോ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി, പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ, കെഎ​സ്ആ​ർ​ടി​സി എം​ഡി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന ഉ​ന്ന​ത ത​ല​യോ​ഗ​വും വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്താ​യാ​ലും ഇ​തും ന​ട​ന്നി​ല്ല. ഫ​ല​ത്തി​ൽ ഡി​പ്പോ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​നിച്​ഛിതത്വം ഇ​നി​യും നീ​ളാ​നാ​ണ് സാ​ധ്യ​ത. കൂ​ടാ​തെ ഡി​പ്പോ ലോ​റി സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഒ​ഴി​ഞ്ഞു ന​ൽ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ നി​ല​പാ​ട് ക​ടു​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.