കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു
Wednesday, December 11, 2019 10:48 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ താ​ഴ​ത്തെ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പീ​രു​മേ​ട് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ വ​ളം ഡി​പ്പോ​യി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ലാ​യി​ൽ​നി​ന്നും കു​മ​ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. റോ​ഡു​സൈ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​സ്റ്റ് ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യും ക​ട​യു​ടെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്ത​ശേ​ഷ​മാ​ണ് കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.
ക​ട​യി​ലു​ണ്ടാ​യി​രു​ന്ന വ​ണ്ടി​പ്പെ​രി​യാ​ർ 62 -ാം മൈ​ൽ പ​ട്ട​ണി​യി​ൽ ക​ബീ​ർ (47)നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ബീ​റി​നെ വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​ക ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.