മ​ർ​ദ​ന​മേ​റ്റ പോ​ഷ​ക സം​ഘ​ട​ന നേ​താ​വി​ന് സ്ഥാ​നം ന​ഷ്ട​മാ​യി; ഡി​സി​സി റി​പ്പോ​ർ​ട്ട് തേ​ടി
Saturday, December 7, 2019 10:55 PM IST
തൊ​ടു​പു​ഴ: കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ രാ​ജീ​വ് ഭ​വ​നി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ർ​ദി​ച്ചെ​ന്നു പ​രാ​തി​പ്പെ​ട്ട ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ തത്​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി. ഡി​കെ​ടി​എ​ഫ് തൊ​ടു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ഹ​ലീ​ലി​നെ​യാ​ണ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ൽ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​ത്. സം​ഘ​ട​നാ വി​രു​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നും ജ​ന​മ​ധ്യ​ത്തി​ൽ സം​ഘ​ട​ന​യ്ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചെ​ന്നു​മാ​ണ് കാ​ര​ണം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് മ​ർ​ദി​ച്ച​താ​യി ഹ​ലീ​ൽ പ​രാ​തി​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ ഹ​ലീ​ലി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ഇ​തി​നി​ടെ തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് മൂ​ന്നു​ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ടു​ന​ൽ​കാ​ൻ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​ഐ. ബെ​ന്നി, തോ​മ​സ് മാ​ത്യു ക​ക്കു​ഴി എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ഡി​സി​സി അ​റി​യി​ച്ചു. ഡി​കെ​ടി​എ​ഫ്, കെഎ​സ് യു ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലാ​ണ് റി​പ്പോ​ർ​ട്ട് തേ​ടു​ന്ന​ത്.