വ​ട്ട​വ​ട മാ​തൃ​കാ​ഗ്രാ​മം പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ടെ​ന്ന് റി​പ്പോ​ർ​ട്ട്
Friday, December 6, 2019 10:37 PM IST
മൂ​ന്നാ​ർ: വ​ട്ട​വ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​തൃ​കാ​ഗ്രാ​മ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ളെ​ന്ന് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്. പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ ഭൂ​മി കൈ​യേ​റ്റ​മെ​ന്നും ആ​രോ​പ​ണം. ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ളും അ​ഴി​മ​തി​യും ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി.
വ​ട്ട​വ​ട​യി​ലെ 108-ഓ​ളം പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന പ​ദ്ധ​തി സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. നാ​ലു വീ​ടു​ക​ൾ അ​ട​ങ്ങു​ന്ന 27 കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ, അ​തി​നോ​ട​നു​ബ​ന്ധി​ച്ച് വാ​യ​ന​ശാ​ല, അ​ങ്ക​ണ​വാ​ടി, ക​മ്യൂ​ണി​റ്റി ഹാ​ൾ, വൃ​ദ്ധ​സ​ദ​നം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​താ​ണ് വ​ട്ട​വ​ട​യി​ലെ മാ​തൃ​കാ​ഗ്രാ​മം പ​ദ്ധ​തി. വ​ട്ട​വ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ബി​റ്റാ​റ്റു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​ത്.
നി​ർ​ദി​ഷ്ട പ​ദ്ധ​തി​ക്കാ​യി വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ ബ്ലോ​ക്ക് 60-ലെ 1.75 ​ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് റീ​സ​ർ​വേ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​സ്ഥ​ല​ത്ത് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്താ​തെ മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ശ്മ​ശാ​ന ഭൂ​മി​യി​ലാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. റീ​സ​ർ​വേ ഫീ​ൽ​ഡ് ര​ജി​സ്റ്റ​റി​ൽ സ​ർ​ക്കാ​ർ പാ​റ ത​രി​ശ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്ഥ​ല​മാ​ണി​ത്. കീ​ഴ്ക്കാം​തൂ​ക്കാ​യ പ്ര​ദേ​ശ​ത്താ​ണ് ഇ​പ്പോ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.
പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​വ​രു​ടെ ലി​സ്റ്റി​ലും അ​ഴി​മ​തി സാ​ധ്യ​ക​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭ​വ​ന​പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും ഉ​ണ്ടെ​ന്നും പ​രാ​മ​ർ​ശ​മു​ണ്ട്.
പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ കാ​ര്യ​ത്തി​ലും വ​ൻ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് സ​ബ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്. ഇ​തു​വ​രെ ന​ട​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചെ​ന്നാ​ണ് രേ​ഖ​ക​ളി​ലു​ള്ള​ത്. എ​ന്നാ​ൽ, സ്ഥ​ല​ത്തെ മ​ണ്ണ് നീ​ക്കം​ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും ഇ​തി​നാ​യി അ​ഞ്ചു​ല​ക്ഷം മു​ത​ൽ 10 ല​ക്ഷം രൂ​പ​വ​രെ മാ​ത്ര​മേ വേ​ണ്ടി​വ​ന്നി​ട്ടു​ള്ളെ​ന്ന് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും സ​ർ​ക്കാ​ർ അ​നു​മ​തി വാ​ങ്ങാ​തെ​യും ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ഇ​തു​വ​രെ ന​ട​ത്തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ക വി​നി​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.