തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി
Friday, December 6, 2019 10:35 PM IST
തൊ​ടു​പു​ഴ:​മു​ത​ല​ക്കോ​ട​ത്തി​നു സ​മീ​പം തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി.​ര​ണ്ടു​പാ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ ക​ലു​ങ്കി​ന്‍റെ അ​ടി​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.​ പു​ല​ർ​ച്ചെ ന​ട​ക്കാ​നെ​ത്തി​യ​വ​രാ​ണ് മാ​ലി​ന്യം ത​ള്ളി​യ​തു ക​ണ്ടെ​ത്തി​യ​ത്.
ന​ഴ്സിം​ഗ് കോ​ള​ജ്, ഹോ​സ്റ്റ​ൽ,ഗേ​ൾ​സ് സ്കൂ​ൾ,വൈ​ദി​ക മ​ന്ദി​രം തു​ട​ങ്ങി ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു സ​മീ​പ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.​നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ.​ ജാ​ഫ​ർ സ്ഥ​ല​ത്തെ​ത്തി.​ പി​ന്നീ​ട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി.​
റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ മാ​ലി​ന്യം മ​ണ്ണ് വെ​ട്ടി മൂ​ടി ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റി.​സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മാ​ലി​ന്യം ത​ള്ളി​യ​വ​രെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ര​മേ​ശ് പ​റ​ഞ്ഞു. രാ​ത്രി 11നു ​ശേ​ഷ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മാ​ലി​ന്യ​ത്തി​ന്‍റെ ന​ല്ലൊ​രു ഭാ​ഗ​വും തോ​ട്ടി​ലൂ​ടെ ഒ​ഴു​കി പോ​കു​ക​യും ചെ​യ്തി​രു​ന്നു.​നേ​ര​ത്തെ ഇ​വി​ടെ അ​റ​വ് മാ​ലി​ന്യം അ​ട​ക്കം ത​ള്ളി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.​ഈ തോ​ട് ര​ണ്ടു​പാ​ല​ത്ത് വ​ലി​യ തോ​ടു​മാ​യി ചേ​ർ​ന്ന് കാ​രി​ക്കോ​ട്,കാ​ഞ്ഞി​ര​മ​റ്റം വ​ഴി ഒ​ഴു​കി തൊ​ടു​പു​ഴ​യാ​റി​ലാ​ണ് ചേ​രു​ന്ന​ത്.