നെ​ടു​ങ്ക​ണ്ട​ത്തി​ന്‍റെ കു​രു​ക്ക​ഴി​ക്കാ​ൻ അ​ടി​യ​ന്ത​ര യോ​ഗം
Thursday, December 5, 2019 10:28 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ഉ​ടു​ന്പ​ൻ​ചോ​ല ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ.് ജ്ഞാ​ന​സു​ന്ദ​ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ എ​ൻ. സ​ഞ്ജീ​വ്കു​മാ​ർ, ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ, നെ​ടു​ങ്ക​ണ്ടം സി​ഐ സി. ​ജ​യ​കു​മാ​ർ, പൊ​തു​മ​രാ​മ​ത്ത് എ​ഇ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്നു. ഇ​തി​നെ​തി​രേ ആ​ർ​ടി​ഒ ഓ​ഫീ​സി​ലേ​ക്ക് സ​മ​രം ന​ട​ത്തു​മെ​ന്ന് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്.
ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ 16 നി​ർ​ദേ​ശ​ങ്ങ​ൾ ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്നു ന​ട​പ്പി​ലാ​ക്കും. ടൗ​ണി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ചു.