രാ​ജാ​ക്കാ​ട് എ​സ്പി​സി​ക്ക് സം​സ്ഥാ​ന അ​വാ​ർ​ഡ്
Thursday, November 21, 2019 10:19 PM IST
രാ​ജാ​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച എ​സ്പി​സി യൂ​ണി​റ്റി​നു​ള്ള അം​ഗീ​കാ​രം രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ല​ഭി​ച്ചു. എ​സ്പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ർ​ഡ്. രാ​ജാ​ക്കാ​ട് ആ​ശാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​മാ​യി​ചേ​ർ​ന്ന് ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യും ഫ്ര​ണ്ട്സ് അ​റ്റ് ഹോം ​അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യി​രു​ന്നു. ഡി​ഐ​മാ​രാ​യ ജോ​ബി​ൻ ജ​യിം​സ്, വി.​ആ​ർ. ര​ഞ്ചി​നി, സി​പി​ഒ ബി​നോ​യി തോ​മ​സ്, എ​സി​പി​ഒ ബീ​ന കു​ര്യാ​ക്കോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​സ്പി​സി​യു​ടെ പ്ര​വ​ർ​ത്ത​നം.

കെ​ട്ടി​ട​നി​കു​തി​ക്ക് ഇ-​പേ​യ്മെ​ന്‍റ് സം​വി​ധാ​നം

ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ൽð​കെ​ട്ടി​ട നി​കു​തി അ​ട​യ്ക്കു​ന്ന​തി​നും ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നു. www.tax.lsgkerala.gov.in എ​ന്ന വെ​ബ് സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട നി​കു​തി ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാം. കെ​ട്ടി​ട നി​കു​തി കു​ടി​ശി​ക ഇ​ല്ലാ​ത്ത​വ​ർ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ണ്‍​ലൈ​നാ​യി എ​ടു​ക്കു​ന്ന​തി​ന് www. tax.lsgkerala.gov.in എ​ന്ന സൈ​റ്റി​ലെ quickpay സം​വിധാ​നം ഉ​പ​യോ​ഗി​ച്ച് ഒ​രു മി​നി​റ്റി​നു​ള്ളി​ൽ കെ​ട്ടി​ട​നി​കു​തി അ​ട​ച്ച് ര​സീ​ത് എ​ടു​ക്കാം.