ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ന് തൂ​വാ​ല വി​പ്ല​വം
Monday, November 18, 2019 10:33 PM IST
തൊ​ടു​പു​ഴ: വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച നൂ​ത​ന പ​ദ്ധ​തി​യാ​യ തൂ​വാ​ല വി​പ്ല​വം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ നി​യ​ന്ത്രി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ളി​ലും കു​ട്ടി​ക​ളി​ലും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. തൂ​വാ​ല വി​പ്ല​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ തൂ​വാ​ല ഉ​പ​യോ​ഗി​ക്കാ​ൻ ശീ​ലി​പ്പി​ക്കു​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്.
ഇ​തു​വ​ഴി വാ​യി​ലൂ​ടെ​യും മൂ​ക്കി​ലൂ​ടെ​യും പ​ക​രു​ന്ന രോ​ഗ​ങ്ങ​ൾ ത​ട​യാ​നാ​വു​മെ​ന്ന അ​വ​ബോ​ധം കു​ട്ടി​ക​ളി​ൽ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കും. തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷ​യ​രോ​ഗ യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, മു​ട്ടം ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സി. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ജോ​ജോ സി​റി​യ​ക്, ക്ഷ​യ​രോ​ഗ ട്രീ​റ്റ്മെ​ന്‍റ് സൂ​പ്പ​ർ​വൈ​സ​ർ കെ.​ആ​ർ.​ര​ഘു, എ​ൻ​എ​ച്ച്എം കോ-​ഓ​ഡി​നേ​റ്റ​ർ ഷി​ബു തോ​മ​സ്, ലാ​ബ് സൂ​പ്പ​ർ​വൈ​സ​ർ ജോ​ർ​ജ് തോ​മ​സ്, ഹെഡ്മിസ്ട്രസ് ഷാനി ജോൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.