സംസ്കരണ പ്ലാന്‍റിൽ നിന്നും ഒഴുകിയ മാ​ലി​ന്യ​ം നീ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, November 18, 2019 10:33 PM IST
തൊ​ടു​പു​ഴ : ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ കു​മ​ളി പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്നും ഒ​ഴു​കി അ​ട്ട​പ്പ​ള്ളം പ്ര​ദേ​ശ​ത്ത് വ്യാ​പി​ച്ച മാ​ലി​ന്യം പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. 4060 ട​ണ്‍ മാ​ലി​ന്യം ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് കു​മ​ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
ബാ​ക്കി മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി എ​സ്റ്റി​മേ​റ്റും റി​പ്പോ​ർ​ട്ടും ശു​ചി​ത്വ​മി​ഷ​ന്‍റെ അ​നു​മ​തി​ക്കാ​യി അ​യ​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​ണ്ണി​ന​ടി​യി​ൽ ശേ​ഖ​രി​ച്ച നി​ല​യി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി പോ​യ​ത്. ജ​ല​സേ​ച​ന​ത്തി​നാ​യി നി​ർ​മ്മി​ച്ച കു​ള​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി. മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തു​ന്നു. മ​ലി​ന ജ​ല​ത്തി​ൽ നി​ന്ന് ദു​ർ​ഗ​ന്ധ​വും കൊ​തു​കും പ​ര​ക്കു​ന്ന​താ​യും അ​ട്ട​പ്പ​ള്ളം നി​വാ​സി​ക​ൾ ജോ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റഞ്ഞിരുന്നു.