കാ​യി​ക മി​ക​വി​ൽ തി​ള​ങ്ങി ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ്
Friday, November 15, 2019 10:22 PM IST
ഇ​ര​ട്ട​യാ​ർ: മു​ത​ല​ക്കോ​ട​ത്ത് ന​ട​ന്ന ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ സ​മ​ഗ്രാ​ധി​പ​ത്യം. ജി​ല്ല​യി​ലെ ഏ​ഴു സ​ബ്ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 1500 -ഓ​ളം കാ​യി​ക പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ജി​ല്ലാ​മേ​ള​യി​ൽ 133 പോ​യി​ന്‍റു​ക​ളു​മാ​യാ​ണ് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ചാ​ന്പ്യ​ൻ​പ​ട്ടം നേ​ടി​യ​ത്.
കേ​ര​ള​ത്തി​ന്‍റെ കാ​യി​ക ഭൂ​പ​ട​ത്തി​ൽ അ​തു​ല്യ​സ്ഥാ​ന​മു​ള്ള ഇ​ടു​ക്കി ജി​ല്ല​യി​ൽ​നി​ന്ന് ഭാ​വി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​യി വ​ള​ർ​ന്നു​വ​രേ​ണ്ട ഒ​രു​പി​ടി താ​ര​ങ്ങ​ളു​മാ​യാ​ണ് ഇ​ര​ട്ട​യാ​ർ അ​തി​ന്‍റെ സ്വ​ർ​ണ്ണ​ക്കു​തി​പ്പ് തു​ട​രു​ന്ന​ത്. ജി​ല്ലാ​ത​ല​ത്തി​ൽ ഓ​വ​റോ​ൾ നേ​ടി​യ​തി​നൊ​പ്പം ര​ണ്ട വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ പ​ട്ട​ങ്ങ​ൾ​കൂ​ടി നേ​ടാ​ൻ ഇ​ര​ട്ട​യാ​റി​ന്‍റെ കൗ​മാ​ര​പ്ര​തി​ഭ​ക​ൾ​ക്ക് ക​ഴി​ഞ്ഞു. ജൂ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്നേ​ഹ ജോ​ളി, സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളി​ൽ സൂ​സ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ​ൻ​മാ​രാ​യി.
വ​ലി​യ പ​രി​മി​തി​ക​ൾ​ക്കും പ​രാ​ധീ​ന​ത​ക​ൾ​ക്കു​മി​ട​യി​ൽ​നി​ന്ന് വ​രു​ന്ന കു​ട്ടി​ക​ളാ​ണ് ഈ ​പ്ര​തി​ഭ​ക​ളി​ൽ ഏ​റെ​യും. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ൽ. ഇ​ര​ട്ട​യാ​റി​ലെ കാ​യി​ക​താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ക​ട്ട​പ്പ​ന സ​ബ്ജി​ല്ല​യ്ക്കും ഇ​ത്ത​വ​ണ ചാ​ന്പ്യ​ൻ​പ​ട്ടം നേ​ടി​ക്കൊ​ടു​ത്ത​ത്. ഈ ​സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും മി​ക​ച്ച കാ​യി​ക​താ​ര​വു​മാ​യി​രു​ന്ന ജി​ടോ മാ​ത്യു​വാ​ണ് ഇ​പ്പോ​ൾ സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ൻ​കീ​ഴി​ലാ​ണ് ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തി​നു​ശേ​ഷം വീ​ണ്ടും സ്കൂ​ൾ ജി​ല്ലാ​കാ​യി​ക​മേ​ള​യി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത്.
വി​ജ​യി​ക​ളാ​യ 18 കു​ട്ടി​ക​ൾ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.
വി​ജ​യി​ക​ളെ ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, മാ​നേ​ജ​ർ റ​വ.​ഫാ. മാ​ത്യു ത​റ​മു​ട്ടം, പ്രി​ൻ​സി​പ്പ​ൽ സി. ​റോ​സി​ൻ എ​ഫ്സി​സി, ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.