ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി മ​ര​ത്തി​ൽ​ക​യ​റി​യ വീ​ട്ട​മ്മ​യെ വ​ടം​കെ​ട്ടി താ​ഴെ​യി​റ​ക്കി
Thursday, November 14, 2019 10:44 PM IST
തൊ​ടു​പു​ഴ: ഭൂ​മി അ​ള​ന്ന​പ്പോ​ൾ ആ​കെ​യു​ള്ള ആ​റു സെ​ന്‍റ് ഭൂ​മി​യി​ൽ കു​റ​വു വ​ന്ന ഒ​ന്ന​ര സെ​ന്‍റ് സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി മ​ര​ത്തി​ൽ ക​യ​റി​യ വീ​ട്ട​മ്മ​യെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പെ​ടു​ത്തി. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട അ​നു​ന​യ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് വീ​ട്ട​മ്മ​യെ വ​ടം കെ​ട്ടി സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കാ​നാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ വെ​ങ്ങ​ല്ലൂ​രി​നു സ​മീ​പം പ്ലാ​വി​ൻ​ചു​വ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ലെ തേ​ക്കു​മ​ര​ത്തി​ലാ​ണ് വീ​ട്ട​മ്മ ക​യ​റി​യ​ത്. കൈ​യേ​റി​യ സ്ഥ​ലം തി​രി​കെ ന​ൽ​ക​ണ​മെ​ന്നും മ​ക്ക​ൾ​ക്ക് ജോ​ലി ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​തു വി​ളി​ച്ചു പ​റ​ഞ്ഞ് ഇ​രു​പ​ത​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ക​യ​റി ഇ​രി​പ്പു​റ​പ്പി​ച്ചു.
സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ അ​നു​ര​ഞ്ജ​ന നീ​ക്ക​വും ഫ​ലം ക​ണ്ടി​ല്ല. ത​ഹ​സി​ൽ​ദാ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്ന പ​രി​ഹാ​രം ക​ണ്ടാ​ൽ മാ​ത്ര​മേ താ​ഴെ​യി​റ​ങ്ങു എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു വീ​ട്ട​മ്മ. തു​ട​ർ​ന്ന് ത​ഹ​സി​ൽ​ദാ​രു​മാ​യി സം​സാ​രി​ക്കാ​ൻ താ​ൻ ഫോ​ണു​മാ​യി മ​ര​ത്തി​നു മു​ക​ളി​ലേ​ക്ക് ക​യ​റി വ​രാ​മെ​ന്ന് ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ടി.​വി.​രാ​ജ​ൻ ഇ​വ​രെ അ​റി​യി​ച്ചു.
ഇ​തോ​ടെ ക​യ​റി​വ​രാ​ൻ വീ​ട്ട​മ്മ സ​മ്മ​തം മൂ​ളി. മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി​യ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ വീ​ട്ട​മ്മ​യു​മാ​യി മ​ര​ത്തി​നു മു​ക​ളി​ൽ സം​സാ​രി​ച്ച് ഇ​വ​രെ സ​മാ​ധാ​നി​പ്പി​ച്ചു. താ​ഴെ​യി​റ​ങ്ങി പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​മെ​ന്ന അ​ഭ്യ​ർ​ഥ​ന വീ​ട്ട​മ്മ അം​ഗീ​ക​രി​ച്ചു. മ​ര​ത്തി​ൽ നി​ന്നും വീ​ഴാ​തെ ഇ​വ​രെ ക​യ​റി​നു ചേ​ർ​ത്ത് ബ​ന്ധി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ആ​സ്മ ഉ​ണ്ടാ​യി​രു​ന്ന ഇ​വ​ർ​ക്ക് മ​ര​ത്തി​നു മു​ക​ളി​ൽ വ​ച്ച് അ​സ്വ​സ്ത​യു​ണ്ടാ​യി. കൈ​യി​ൽ ഇ​ൻ​ഹീ​ല​ർ ക​രു​തി​യി​രു​ന്ന​തി​നാ​ൽ ഇ​തു വ​ലി​ച്ച​തോ​ടെ ആ​ശ്വാ​സ​മാ​യി. പി​ന്നീ​ട് ക​യ​റി​ൽ കെ​ട്ടി വീ​ട്ട​മ്മ​യെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി​രാ​ജ​ൻ, ഫ​യ​ർ​മാ​ൻ​മാ​രാ​യ പ്ര​ശാ​ന്ത്, ജി​ൻ​സ് മാ​ത്യു, നൗ​ഷാ​ദ്, ബെ​ന്നി, മു​ഹ​മ്മ​ദ് ക​ബീ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.